ഗ്രീൻലാൻഡ് ‘വാങ്ങാൻ’ താത്പര്യം പ്രകടിപ്പിച്ച് ട്രംപ്; വായടപ്പിക്കുന്ന മറുപടി നൽകി ഗ്രീൻലാൻഡ് വിദേശകാര്യ മന്ത്രാലയം

ഗ്രീൻലാൻഡ് വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമ്പത് സംസ്ഥാനങ്ങളുടെ ഭരണാധികാരിയ ട്രംപിന്റെ കണ്ണ് ഇപ്പോൾ നോർത്ത് അമേരിക്കയ്ക്കും യൂറോപ്പിനും മധ്യേ പരന്ന് കിടക്കുന്ന ലോകത്തെ ഏറ്റവും വലിയ ഈ ദ്വീപിലേക്കാണ്.

ഗ്രീൻലാൻഡ് വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച ട്രംപ് ഇതിന്റെ സാധ്യതകളെ കുറിച്ച് അന്വേഷിക്കാൻ വൈറ്റ് ഹൗസ് കൗൺസിലിനോട് ആവശ്യപ്പെട്ടതായി വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതിന് വായടപ്പിക്കുന്ന മറുപടിയുമായി ഗ്രീൻലാൻഡ് ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്.

ഗ്രീൻലാൻഡിന്റെ മറുപടി ഇങ്ങനെ :

ധാതുക്കൾ, ഏറ്റവും ശുദ്ധമായ ജലം, സമുദ്ര വിഭവങ്ങൾ, ഊർജ്ജം തുടങ്ങിയവകൊണ്ട് ഗ്രീൻലാൻഡ് സമ്പന്നമാണ്. ഇപ്പോൾ സാഹസിക ടൂറിസം എന്ന മേഖലയിലേക്കും ഗ്രീൻലാൻഡ് കടന്നിട്ടുണ്ട്. ഞങ്ങൾ വ്യാപാരം ചെയ്യാൻ തയ്യാറാണ് , എന്നാൽ വിൽപ്പനയ്ക്കില്ല. ഗ്രീൻലാൻഡിനെ കുറിച്ച് കൂടുതൽ അറിയാൻ greenland.com. ‘ -ഗ്രീൻലാൻഡ് വിദേശകാര്യ മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.

തങ്ങൾക്ക് യുഎസുമായി നല്ല ബന്ധമാണ് ഉള്ളത്. നടപടിയെ തങ്ങളുടെ രാജ്യത്തോട് യുഎസിനുള്ള അതിയായ താത്പര്യം മാത്രമായാണ് നോക്കിക്കാണുന്നതെന്ന് ഗ്രീൻലാൻഡ് വക്താവ് കിം കെയ്ൽസെൻ പറഞ്ഞു. വാർത്ത ഔദ്യോഗികമായി സ്ഥിരീകരിക്കാത്തതിനാൽ ഇതെ കുറിച്ച് കൂടുതൽ പറയാൻ തയ്യാറല്ലെന്നും കിം പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലാൻഡ്. ടെക്‌സസിന്റെ മൂന്നിരട്ടി വലുപ്പമുള്ള ഗ്രീൻലാൻഡിന്റെ ജനസംഖ്യ 56,000 ആണ്. സ്വന്തം പാർലമെന്റ് കൂടാതെ കൊപൻഹാഗനിലെ ഡാനിഷ് പാർലമെന്റിലും ഗ്രീൻലാൻഡിന് രണ്ട് എംപിമാരുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More