ശബരിമലയിൽ ദർശനം നടത്തി ബിനോയ് കോടിയേരി; വീഡിയോ

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ശബരിമലയിൽ ദർശനം നടത്തി. മകനൊപ്പമെത്തിയാണ് ബിനോയ് കോടിയേരി ശബരിമലയിൽ ദർശനം നടത്തിയത്.
ചിങ്ങമാസപൂജകൾക്കായി ശബരിമല നട ഇന്നലെ തുറന്നിരുന്നു. ഇതിനിടയിലാണ് ഇന്ന് വൈകുന്നേരത്തോടെ ബിനോയ് കോടിയേരിയും സംഘവും ശബരിമലയിലെത്തിയത്. ഇരുമുടിക്കെട്ടുമായി എത്തിയ ബിനോയ് പതിനെട്ടാം പടി കയറി സന്നിധാനത്ത് എത്തി ദർശനം നടത്തി. എട്ട് പേരടങ്ങിയ സംഘത്തോടൊപ്പമാണ് ബിനോയ് സന്നിധാനത്ത് എത്തിയത്. ബിനോയിയുടെ രണ്ട് മക്കളും എട്ടംഗസംഘത്തിലുണ്ടായിരുന്നു. ബിഹാർ സ്വദേശി നൽകിയ പീഡനക്കേസിൽ ആരോപണവിധേയനായ ബിനോയ് കോടിയേരി നിലവിൽ ജാമ്യത്തിലാണ്.
ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതിയുമായി ബിഹാർ സ്വദേശിനി രംഗത്തെത്തിയത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ബിനോയിയുമായുള്ള ബന്ധത്തിൽ തനിക്ക് മകനുണ്ടെന്നും യുവതി ആരോപിച്ചിരുന്നു. മുൻ ബാർ ഡാൻസ് നർത്തകിയായിരുന്നു യുവതി. മകനൊപ്പമുള്ള ബിനോയ് കോടിയേരിയുടെ ചിത്രങ്ങൾ യുവതി പുറത്തുവിട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here