മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; ഒരാഴ്ചയ്ക്കുള്ളിൽ ലഭിച്ചത് 39 കോടി രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരാഴ്ചക്കുള്ളിൽ ലഭിച്ചത് 39 കോടി രൂപ. കനത്ത മഴയില്‍ നഷ്ടങ്ങളുണ്ടായ ദിവസം മുതല്‍ ഇന്നലെ വൈകിട്ടു വരെയാണ് ഇത്രയും തുക കിട്ടിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിച്ചതും ഓണ്‍ലൈനായി അയച്ചതും ഉള്‍പ്പെടെയുള്ള കണക്കാണിത്.
കേരളത്തിലേക്ക് ഡല്‍ഹി കേരള ഹൗസ് 22.5 ടണ്‍ മരുന്നുകളും മെഡിക്കല്‍ സാമഗ്രികളും എത്തിക്കുന്നുണ്ട്. 12 ടണ്ണോളം മരുന്ന് വെള്ളിയാഴ്ച തന്നെ സംസ്ഥാനത്തെത്തി. ഇന്‍സുലിന്‍, ഗ്ലൗസുകള്‍, ആന്റിബയോട്ടിക്കുകള്‍, ഒആര്‍എസ് എന്നിവ ഉള്‍പ്പെടെയുള്ളവയാണ് എത്തിച്ചത്.
ഇന്‍സുലിനും ആന്റിബയോട്ടിക്കുകളും ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകള്‍ ആറ് ടണ്‍ വീതം തുടര്‍ന്നുള്ള ദിവസങ്ങളിലും കൊച്ചിയിലെത്തും. 400 കര്‍ട്ടനുകളിലായി മൂന്ന് ടണ്‍ ഇന്‍സുലിന്‍ ഉള്‍പ്പെടെ 2051 കര്‍ട്ടന്‍ മരുന്നുകളാണ് കേരളത്തിലെത്തുക. ഇതിന് പുറമെ ഒരു കോടി ക്ലോറിന്‍ ഗുളികകളും കേരളത്തിലേക്ക് അയക്കും. കേന്ദ്ര- ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ അഭ്യര്‍ഥന പ്രകാരം മരുന്നുകള്‍ ലഭ്യമാക്കുന്നത്.
ദുരിതാശ്വാസ നിധിയിലെ പണം വക മാറി ചെലവഴിക്കുന്നു എന്ന പ്രചാരണങ്ങളെ കാറ്റിൽ പറത്തിയാണ് ഇത്രയധികം തുക പിരിഞ്ഞു കിട്ടിയത്. പ്രചാരണം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അതിനെ മറികടക്കാൻ ചലഞ്ചുമായി സിനിമാ താരങ്ങൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഒപ്പം സന്നദ്ധ സംഘടനകളും വ്യവസായികളും ഉൾപ്പെടെ നിരവധി ആളുകൾ ചെറുതും വലുതുമായ സംഖ്യ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ചിലർ കല്യാണച്ചെലവുകൾ നൽകിയപ്പോൾ മറ്റു ചിലർ വാഹനങ്ങൾ വിറ്റ പണം നൽകി.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കേരളത്തിൽ തുടരുന്ന മഴ ഇന്നലെയോടെയാണ് ശമിച്ചത്. ഒറ്റപ്പെട്ട മഴ ഇപ്പോഴും ഉണ്ടെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായിട്ടുണ്ട്. മഴ കുറഞ്ഞ് വെള്ളം ഇറങ്ങിയതോടെ പല ദുരിതാശ്വാസ ക്യാമ്പുകളും അടച്ചു. വരും ദിവസങ്ങളിലും നിയന്ത്രിതമായ മഴ ഉണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here