ഉരുൾപൊട്ടലുണ്ടായ പുത്തുമല മേഖലയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു

ഉരുൾപൊട്ടലിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടായ പുത്തുമല മേഖലയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. മുണ്ടക്കൈ, അപ്പമല, ചൂരൽമല, ഏലവയൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ വൈദ്യുതി ബന്ധമാണ് പുനഃസ്ഥാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.

കെഎസ്ഇബി ജീവനക്കാരുടേയും കോൺടാക്ടർമാരുടേയും ആശ്രാന്ത പരിശ്രമം മൂലമാണ് വൈദ്യുതി ബന്ധം ഇത്രയും വേഗം പുനഃസ്ഥാപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തിൽ മുങ്ങിയ വീടുകളിലെ വയറിംഗ് പരിശോധന കെഎസ്ഇബി, ഇലക്ട്രിക്കൽ, ഇൻസ്പക്ടറേറ്റ്, മറ്റു സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ദ്രുതഗതിയിൽ നടന്നു വരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഉരുൾപൊട്ടലിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടായ പുത്തുമല മേഖലയിലെ മുണ്ടക്കൈ, അപ്പമല, ചൂരൽമല, വില്ലജ്, എക്സ്ചേഞ്ച്, ഏലവയൽ എന്നീ ട്രാൻസ്ഫോർമറുകളിലും ബന്ധപ്പെട്ട ഉപഭോക്താക്കൾക്കും വൈദ്യുതി പുനഃസ്ഥാപിച്ചു. പ്രകൃതി സംഹാര താണ്ഡവമാടിയ പുത്തു മലയിൽ ആറു കിലോമീറ്ററോളം 11 kV ലൈൻ പുതുക്കി പണിത് ഒരു കിലോമീറ്റർ പുതിയ ലൈനും കേവലം മൂന്ന് ദിവസം കൊണ്ട് പൂർത്തീകരിച്ചത് കോൺടാക്ടർമാരുടേയും, കെ എസ് ഇ ബി എൽ ജീവനക്കാരുടേയും ആശ്രാന്ത പരിശ്രമം മൂലമാണ്. പ്രളയത്തിൽ മുങ്ങിയ വീടുകളിലെ വയറിംഗ് പരിശോധന കെ എസ് ഇ ബി എൽ, ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ്, മറ്റു സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ദ്രുത ഗതിയിൽ നടന്നു വരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More