കോഴിക്കോട് ബെെക്ക് യാതക്കാരായ സഹോദരങ്ങള്‍ക്ക് ക്രൂരമർദനം

കോഴിക്കോട് ഈങ്ങാപുഴ എലോക്കരയിൽ ബൈക്ക് യാതക്കാരായ സഹോദരങ്ങൾക്ക് യുവാവിന്റെ ക്രൂരമർദനം. പുതുപ്പാടിയിൽ പുതുതായി താമസത്തിനെത്തിയ യുവതിക്കും സഹോദരനുമാണ് മർദനമേറ്റത്. പുതുപ്പാടി സ്വദേശിയായ റഫീഖ് പുറ്റേൻകുന്നാണ് സഹോദരങ്ങളെ മർദിച്ചത്. സംഭവത്തിൽ കുടംബം പൊലീസിൽ പരാതി നൽകി.
ഇന്നലെ വൈകിട്ടായിരുന്നു പുതുപ്പാടി ഈങ്ങാപ്പുഴയിൽ ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് മർദനമേറ്റത്. ആസിഫ് അലി, സഹോദരി ഹർഷ എന്നിവർക്കാണ് മർദനമേറ്റത്. ബൈക്കിന്റെ അമിത വേഗതയെ ചോദ്യം ചെയ്ത് റഫീഖ് പുറ്റേൻകുന്ന് ഇരുവരേയും മർദിക്കുകയായിരുന്നു.
നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ ആസിഫയിലെ നിലത്തിട്ട് മർദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സഹോദരിക്കും മർദനത്തിൻ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ സഹോദരങ്ങളെ ഈങ്ങാപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : മലപ്പുറം കോട്ടക്കുന്നിൽ ഉരുൾപൊട്ടൽ; മണ്ണിടിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here