Advertisement

കശ്മീർ വിഷയം; പാക്കിസ്ഥാൻ ഭീകരവാദം നിർത്തിയാൽ ചർച്ചയാകാമെന്ന് ഇന്ത്യ

August 17, 2019
1 minute Read

കശ്മീർ വിഷയത്തിൽ പാക്കിസ്ഥാന്റെ നീക്കങ്ങൾക്കു മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാൻ ഭീകരവാദം നിർത്തിയാൽ ചർച്ചയാകാമെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു. ജമ്മുകശ്മിർ വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ അിയന്തര ഇടപെടൽ വേണമെന്ന പാകിസ്ഥാന്റെയും ചൈനയുടെ ആവശ്യം യുഎന്നിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. രക്ഷസമിതി നടത്തിയ രഹസ്യ യോഗത്തിൽ ചൈന ഒഴികയുള്ള അംഗരാജ്യങ്ങൾ ഒന്നും പാകിസ്ഥാന്റെ നിലപാടിനെ പിന്തുണച്ചില്ല.

ആർട്ടിക്കിൾ 370 ആയി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതിൽ പുറത്തുനിന്നുള്ള ഇടപെടൽ ആവശ്യമില്ലെന്നുമുള്ള ഇന്ത്യയുടെ നിലപാട് ഒരിക്കൽകൂടി വ്യക്തമാക്കുന്നതായിരുന്നു രഹസ്യ ചർച്ചയ്ക്ക് ശേഷമുള്ള യുഎന്നിലെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീന്റെ പ്രസ്താവന. കശ്മിർ ജനതയുടെ വികാരത്തിനാണ് ഐക്യരാഷ്ട്രസഭ രക്ഷാസമിതി വേദിയിൽ മുറിവേറ്റതെന്ന് ചർച്ചയ്ക്ക് ശേഷം പാകിസ്ഥാൻ പ്രതികരിച്ചു.

Read Also : കശ്മീർ വിഷയം; യുഎൻ രക്ഷാസമിതി യോഗത്തിൽ പാകിസ്ഥാന് തിരിച്ചടി

ഇന്ത്യയും പാകിസ്ഥാനും ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കരുതെന്നു ചൈന ആവശ്യപ്പെട്ടു. പാകിസ്ഥാന് വേണ്ടി ചൈന നടത്തിയ നീക്കങ്ങളുടെ ഭാഗമായാണ് വിഷയം യു എൻ രക്ഷാസമിതി അടച്ചിട്ടമുറിയിൽ ചർച്ച ചെയ്യതത്. കശ്മിർ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഉഭയകക്ഷി വിഷയമാണെന്നും പുറത്ത് നിന്നുള്ള ഇടപെടൽ ആവശ്യമില്ലെന്നും രഹസ്യചർച്ചയ്ക്ക് മുൻപേ റഷ്യ നിലപാടെടുത്തിരുന്നു. ബ്രിട്ടനും ഫ്രാൻസും അമേരിക്കയും ഇതേ നിലപാട് തന്നെ യോഗത്തിൽ സ്വീകരിച്ചു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. വിഷയം ചർച്ച ചെയ്ത രക്ഷാസമിതി തീരുമാനങ്ങൾ അറിയിക്കാതെയാണ് പിരിഞ്ഞത്. കശ്മീർ വിഷയത്തിൽ പിന്തുണ ആവശ്യപ്പെട്ട് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top