Advertisement

കാബൂളിൽ വിവാഹ ചടങ്ങിനിടെ സ്‌ഫോടനം; 40 മരണം

August 18, 2019
Google News 0 minutes Read

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വിവാഹചടങ്ങിനിടെ നടന്ന സ്‌ഫോടനത്തിൽ 40 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരുക്കേറ്റു.കാബൂളിലെ ദുബായ് സിറ്റി ഹാളിലാണ് സ്‌ഫോടനം നടന്നത്. നാനൂറിലേറെ പേർ വിവാഹ ചടങ്ങിനെത്തിയിരുന്നു. ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10.40 ഓടെയാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടക വസ്തുക്കളുമായി ഹാളിലേക്ക് കയറിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും എറ്റെടുത്തിട്ടില്ല. കഴിഞ്ഞയാഴ്ച കാബൂൾ പൊലീസ് സ്റ്റേഷന് സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 14 പേർ മരിക്കുകയും 150 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here