Advertisement

കാറിന്റെ താക്കോല്‍ കൈക്കുള്ളില്‍ സ്ഥാപിച്ച് ടെക്‌സാസില്‍ നിന്നൊരു യുവതി

August 18, 2019
Google News 3 minutes Read

സാങ്കേതിവിദ്യ ദിനംപ്രതി വളരുന്ന ലോകത്ത്, രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന രീതികളിലും ആധുനിക സാങ്കേതികവിദ്യയുടെ കടന്നുകയറ്റം ഉണ്ടായിട്ടുണ്ട്. ബാങ്കിങ് സംവിധാനവും ബയോമെട്രിക് ലോക്കുകളും ഇതിനൊക്കെ ഉദാഹരണങ്ങളാണ്. എന്നാല്‍ തന്റെ ശരീരത്തിനുളളില്‍ സ്വന്തം കാറിന്റെ താക്കോല്‍ സൂക്ഷിക്കുന്നു എന്ന് കേട്ടിട്ടുണ്ടോ? സംശയിക്കണ്ട… കാറിന്റെ ചാവി കൈകളില്‍ ഘടിപ്പിച്ചിരിക്കുകയാണ് ടെക്‌സാസില്‍ നിന്നൊരു യുവതി.

സോഫ്റ്റ് വെയര്‍ എഞ്ചിനിയറും ബയോഹാക്കറുമായ അമി ഡിഡി എന്ന യുവതിയാണ് തന്റെ ടെസ്‌ല മോഡല്‍ 3 കാറിന്റെ താക്കോല്‍ കൈകള്‍ക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്നത്.
മുന്‍പ് വീടിന്റെ മുന്‍വാതില്‍ തുറക്കുന്നതിനും സ്മാര്‍ട്ട് ഫോണിലെ തന്റെ വെബ്‌സൈറ്റ് തുറക്കുന്നതിനും അമി ചിപ്പുകള്‍ കൈയ്യില്‍ ഘടിപ്പിച്ചിരുന്നു.

എടിഎംകാര്‍ഡിന്റെ വലിപ്പമുള്ള ആര്‍എഫ് ഐഡി കാര്‍ഡാണ് അമി തന്റെ കാറിന്റെ താക്കോലായി ഉപയോഗിക്കുന്നത്. എന്നാല്‍ ചിപ്പിലെ ഡേറ്റ ഇതിലേക്ക് മാറ്റാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ടെസ്‌ല കീ കാര്‍ഡ് അസറ്റോണ്‍ ലായനിയില്‍ മുക്കിവെച്ച് കാര്‍ഡിന്റെ പ്ലാസ്റ്റിക് കവചം നീക്കിയ ശേഷം ആര്‍എഫ്‌ഐഡി ടാഗ് ബയോപോളിമറിനുള്ളിലാക്കി സ്വന്തം കൈക്കുള്ളില്‍ ഘടിപ്പിക്കുകയായിരുന്നു. ശരീരത്തില്‍ ഇത് ഘടിപ്പിക്കുന്ന ദൃശ്യങ്ങള്‍ അമി വീഡിയോ എടുത്ത് സൂക്ഷിച്ചിട്ടുമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here