ജമ്മുകശ്മീര്‍ വിഭജനം; കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍സിംഗ് ഹൂഡ

ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ. വിഷയത്തില്‍ കോണ്‍ഗ്രസ്സ് നിലപാടിനെ ഹൂഡ വിമര്‍ശിച്ചു. തനിക്കൊപ്പം നില്‍ക്കുന്ന എംഎല്‍എ മാരുമായി ആലോചിച്ച ശേഷം പാര്‍ട്ടി വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും ഹരിയാനയില്‍ നടന്ന മഹാ റാലിയില്‍ അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ്സ് വിട്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നടന്ന പരിവര്‍ത്തന്‍ റാലിയില്‍ ഹൂഡ കശ്മീര്‍ വിഷയത്തില്‍ ബിജെപിയെ പിന്തുണക്കുകയും കോണ്‍ഗ്രസ്സിനെ തള്ളിപറയുകയും ചെയ്തത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും കാശ്മീരിനെ വിഭജിച്ചതും നേരത്തെ ചെയ്യേണ്ട കാര്യങ്ങളായിരുന്നു. ഇപ്പോഴത്തെ സര്‍ക്കാര്‍ അത് ചെയ്തത് നല്ല കാര്യമാണ് നല്ലത് ചെയ്താല്‍ അത് അംഗീകരിക്കണം. കോണ്‍ഗ്രസ്സ് തനത് ശൈലിയില്‍ നിന്ന് പിന്മാറിയാതായി ഹൂഡ വിമര്‍ശിച്ചു.
കടുത്ത രാഷ്ട്രീയ തീരുമാനങ്ങളൊന്നും പ്രഖ്യാപിക്കാതെ ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ പരിവര്‍ത്തന്‍ റാലി സമാപിച്ചത് ഹൈക്കമാണ്ടിന് തത്കാലത്തേക്ക് ആശ്വാസമായിരുന്നു. .അതേസമയം 13 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നും രാഷ്ട്രീയഭാവി സംബന്ധിച്ച തീരുമാനം തനിക്കൊപ്പം നില്‍ക്കുന്ന എംഎല്‍എമാരും ജന പ്രതിനിധികളും അടങ്ങുന്ന സമിതി തീരുമാനിക്കുമെന്നും ഹൂഡ വ്യക്തമാക്കി. സംസ്ഥാനത്തെ അദ്ധ്യക്ഷനായ അശോക് തന്‍വറിനെ മാറ്റി പകരം സ്ഥാനം നല്‍കണമെന്നാണ് ഹൂഡയുടെയും മകന്‍ ദീപേന്ദര്‍ ഹൂഡയുടേയും ആവശ്യം. ഈ ആവശ്യത്തെ കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം ഇതുവരെ പരിഗണിച്ചിട്ടില്ല. ഇടക്കാല അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത സോണിയാ ഗാന്ധിയുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here