പാക് അധിനിവേശ കശ്മീരിന്റെ കാര്യത്തിലേ ഇനി പാകിസ്താനുമായി ചർച്ചയുള്ളൂവെന്ന് രാജ്‌നാഥ് സിംഗ്

പാക് അധിനിവേശ കശ്മീരിന്റെ കാര്യത്തിലേ ഇനി പാകിസ്താനുമായി ചർച്ചയുള്ളൂവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചർച്ച നടക്കണമെങ്കിൽ ഭീകരവാദം പൂർണ്ണമായും ഉപേക്ഷിക്കാൻ പാകിസ്താൻ തയ്യാറാകണമെന്നും എന്നാൽ അവരിതിന് തയ്യാറല്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലെ പ്രവർത്തനങ്ങളിലൂടെ വ്യക്തമാക്കിയിരിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
Rajnath Singh in Panchkula,Haryana: Article 370 was abrogated in J&K for its development.Our neighbour is knocking doors of intl. community saying India made a mistake.Talks with Pak will be held only if it stops supporting terror. If talks are held with Pak it will now be on PoK pic.twitter.com/HBm7EIeezL
— ANI (@ANI) August 18, 2019
കശ്മീർ വിഷയത്തിൽ പാകിസ്താൻ രാജ്യാന്തര തലത്തിൽ പൂർണ്ണമായി ഒറ്റപ്പെട്ടിരിക്കുകയാണ്. സഹായത്തിനായി ഓരോ രാജ്യങ്ങളുടെയും വാതിലുകളിൽ മുട്ടേണ്ട ഗതികേടിലാണ് അവർ. രാജ്യാന്തര തലത്തിൽ കശ്മീരിന്റെ പേര് പറഞ്ഞ് സഹായമഭ്യർത്ഥിക്കുകയാണ് പാക്കിസ്താൻ ചെയ്യുന്നത്.
എന്നാൽ അത് കേൾക്കാൻ മറ്റ് രാജ്യങ്ങൾ തയ്യാറാകുന്നില്ല. ബാലാക്കോട്ടിനേക്കാൾ വലിയ കാര്യങ്ങൾ ഇന്ത്യ പദ്ധതിയിടുന്നുവെന്നാണ് പാകിസ്താന്റെ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ബാലാക്കോട്ടിൽ എന്ത് നടന്നുവെന്ന് പാകിസ്താൻ അംഗീകരിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് പാക് പ്രധാനമന്ത്രിയുടെ ഈ പ്രതികരണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here