Advertisement

‘ഏറ് കൊണ്ട് ബാറ്റ്‌സ്മാൻ വീണാൽ ആദ്യം ഓടിയെത്തേണ്ടത് ബൗളർ’; ആർച്ചറിനെ വിമർശിച്ച് ശുഐബ് അക്തർ

August 18, 2019
7 minutes Read

ഇംഗ്ലീഷ് താരം ജോഫ്രാ ആർച്ചറിനെ വിമർശിച്ച് മുൻ പാക് പേസ് ബൗളർ ശുഐബ് അക്തർ. രണ്ടാം ആഷസ് മത്സരത്തിനിടെ ആർച്ചറിന്റെ ബൗൺസർ തലയിൽ തട്ടി സ്റ്റീവ് സ്മിത്ത് ക്രീസിൽ വീണത് ഏറെ ചർച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അക്തർ ആർച്ചറിനെ വിമർശിച്ചത്. ആർച്ചറിന്റെ നടപടി ശരിയായില്ലെന്ന് അക്തർ പറഞ്ഞു.

ബൗൺസറുകൾ കളിയുടെ ഭാഗമാണെന്നും എറിയുന്ന പന്ത് ബാറ്റ്‌സ്മാന്റെ തലയിൽ കൊണ്ട് വീണാൽ ആദ്യം ഓടിയെത്തി പരിശോധിക്കേണ്ടത് ബൗളർമാരാണെന്ന് അക്തർ പറഞ്ഞു. സ്മിത്ത് വീണ് കിടന്നപ്പോൾ ആർച്ചർ തിരിച്ച് നടന്നത് ശരിയായില്ല. ഇത്തരം സന്ദർഭങ്ങളിൽ താനായിരുന്നുവെങ്കിൽ ആദ്യം ഓടിച്ചെല്ലുമായിരുന്നുവെന്നം അക്തർ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അക്തർ പ്രതികരിച്ചത്.


ആർച്ചറിന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിലാണ് സ്റ്റീവ് സ്മിത്തിന് ഏറ് കൊണ്ടത്. മണിക്കൂറിൽ 148.7 കി.മീ വേഗതയിൽ എത്തിയ പന്ത് സ്മിത്തിന്റെ ഹെൽമറ്റില്ലാത്ത ഭാഗത്താണ് കൊണ്ടത്. നിലത്തു വീണ സ്മിത്തിനെ പരിഗണിക്കാതെ ആർച്ചർ തിരിഞ്ഞ് നടക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top