അഞ്ചാം വിക്കറ്റില്‍ ആഘോഷമില്ലാത്തതിന്റെ കാരണം വ്യക്തമാക്കി ബുംറ; കപില്‍ദേവിന്റെ റെക്കോര്‍ഡും മറികടന്നു

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ജസ്പ്രീത് ബുംറ മിന്നും പ്രകടനത്തിന് ശേഷം തന്റെ പേര് ലോര്‍ഡ്സ് ഓണേഴ്സ് ബോര്‍ഡില്‍ രേഖപ്പെടുത്തിയെങ്കിലും അഞ്ചാം വിക്കറ്റ് നേടിയപ്പോഴുണ്ടായ അദ്ദേഹത്തിന്റെ നിശബ്ദ പ്രതികരണം പ്രശംസ പിടിച്ചുപറ്റിയത് പോലെ തന്നെ കൗതുകത്തിനും കാരണമായിരുന്നു. എന്താണ് അഞ്ചാം വിക്കറ്റ് നേട്ടം താന്‍ ആഘോഷിക്കാതിരുന്നത് എന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ജസ്പ്രീത് ബുംറ.
കഴിഞ്ഞ രണ്ട് ടെസ്റ്റിനും ടീമില്‍ ഇല്ലാതിരുന്ന ഇംഗ്ലണ്ടിന്റെ പേസര്‍ ജോഫ്ര ആര്‍ച്ചറെയാണ് അഞ്ചാംവിക്കറ്റില്‍ വീഴ്ത്തിയത്. ജാമി സ്മിത്തും ബ്രൈഡണ്‍ കാര്‍സും തമ്മിലുള്ള 84 റണ്‍സിന്റെ കൂട്ടുകെട്ടിന്റെ സഹായത്തോടെ ഇംഗ്ലണ്ടിന്റെ ലോവര്‍ ഓര്‍ഡര്‍ സ്‌കോര്‍ 400ലേക്ക് അടുപ്പിച്ചതില്‍ ബുംറ അസംതൃപ്തനായിരിക്കാം ഇന്ത്യന്‍ സ്പിന്നര്‍ എന്നാണ് പലരും സംശയിച്ചത്. എന്നാല്‍ അതൊന്നുമല്ല തന്റെ നിശബ്ദ്തക്ക് കാരണമായതെന്ന് ബുംറ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. തുടര്‍ച്ചയായി പന്തെറിയേണ്ടി വന്നതില്‍ ഉണ്ടായ ക്ഷീണം കാരണമാണ് തനിക്ക് വിക്കറ്റ് നേട്ടം ആഘോഷിക്കാന്‍ കഴിയാതിരുന്നതെന്ന് ഒരു വാര്‍ത്തത്തസമ്മേളനത്തിനിടെ താരം വ്യക്തമാക്കുകയായിരുന്നു. ”ഞാന്‍ ക്ഷീണിതനായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സന്തോഷകരമായ ഒരു ഘടകവും ഉണ്ടായിരുന്നില്ല. ഞാന്‍ മൈതാനത്ത് വളരെ നേരം പന്തെറിഞ്ഞു, ചിലപ്പോള്‍ ഞാന്‍ ക്ഷീണിതനാകും,” ബുംറ പറഞ്ഞു.
Story Highlights: Bumrah reveals reason behind no celebration despite a five-wicket haul
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here