തീപിടുത്തം; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

വിമാനത്തിൽ തീ കണ്ടതിനെത്തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു. 59 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
നോസ് ലാൻഡിംഗ് ഗിയറിലെ തകരാറുൾപ്പടെ ചില യന്ത്രത്തകരാറുകളുള്ളതിനാലാണ് വിമാനം അടിയന്തരമായി തിരികെ ഇറക്കേണ്ടി വന്നതെന്ന് എയർ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാർ വ്യക്തമാക്കി.
വിമാനത്തിൽ തീ പടരാതിരിക്കാനുള്ള നടപടി സ്വീകരിച്ചെന്നും എയർ ഇന്ത്യ അറിയിച്ചു. ഡൽഹി – ജയ്പൂർ അലയൻസ് എയർ വിമാനത്തിലാണ് തീ കണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here