സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 60 രൂപയുടെ കുറവാണുണ്ടായത്. സര്‍വകാല റെക്കോഡില്‍ തുടര്‍ന്നിരുന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. ഒരു പവന് 27,840 രൂപയിലാണ് വ്യാപാരം തുടരുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 3,480 രൂപയാണ് വില. കഴിഞ്ഞ മാസങ്ങളില്‍ കുത്തനെ ഉയരുകയായിരുന്നു സ്വര്‍ണവില. പവന് 28,000 രൂപയെന്ന റെക്കോഡ് നിരക്കിലായിരുന്നു കഴിഞ്ഞ ദിവസം സ്വര്‍ണവ്യാപാരം.
രാജ്യാന്തര സാഹചര്യങ്ങള്‍ സ്വര്‍ണത്തിന് അനുകൂലമായത് നിക്ഷേപകരുടെ എണ്ണം വര്‍ധിപ്പിച്ചു. രാജ്യാന്തര സ്വര്‍ണവിലയും റെക്കോഡ് നിലവാരത്തിലായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണവിലയിലുണ്ടായത്. ഓഹരി വിപണികളിലെ തകര്‍ച്ചയും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമാക്കി. 2019-20 കാലയളവില്‍ ആഗോളമാന്ദ്യത്തിന് സാധ്യതയുള്ളതിനാല്‍ വില കുറയാനിടയില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. സ്വര്‍ണ വില പവന് 36,000 രൂപ വരെ എത്തുമെന്നാണ് സാന്പത്തിക വിദഗ്ധരുടെ പ്രവചനം. സ്വര്‍ണ നിക്ഷേപകര്‍ക്ക് സുവര്‍ണകാലമാണെങ്കിലും ഉല്‍സവ-വിവാഹ സീസണില്‍ വില ഉയരുന്നത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here