Advertisement

ഗൂഗിൾ ക്രോം ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളിൽ പ്രവേശിച്ചാൽ ഇനി ഉടനറിയാം

August 19, 2019
Google News 1 minute Read

തങ്ങൾ അവതരിപ്പിച്ചതിൽവെച്ച് ഏറ്റവും വലിയ അപ്‌ഡേറ്റ് നൽകാനൊരുങ്ങി ഗൂഗിൾ ക്രോം. പാസ്വേഡ് ചെക്കപ്പ് ഫീച്ചറാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്. ഇതോടെ ഓൺലൈൻ ലോകത്ത് ഏറ്റവും കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുന്ന വിവരചോർച്ചയ്ക്ക് പരിഹാരമാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

പാസ്വേഡ് ചെക്കപ്പ് ഫീച്ചർ എക്‌സ്റ്റെൻഷനായി ഗൂഗിൾ ഫെബ്രുവരിയിൽ അവതരിപ്പിച്ചിരുന്നുവെങ്കിലും ഇത് ഓട്ടോമാറ്റിക്കായി ക്രോമിൽ വരുത്തുന്നതാണ് പുതിയ അപ്‌ഡേറ്റ്.

തേർഡ് പാർട്ടിക്ക് വിവരങ്ങൾ നൽകുന്നത് വഴി നമ്മുടെ സമ്മതമില്ലാതെ നമ്മുടെ വിവരങ്ങൾ ചോർത്തുന്ന നിരവധി വെബ്‌സൈറ്റുകൾ ക്രോമിലുണ്ട്. ഇത്തരം വെബ്‌സൈറ്റുകളിൽ പ്രവേശിച്ചാൽ ഉപഭോക്താവിന് നോട്ടിഫിക്കേഷൻ നൽകുകയെന്നതാണ് പുതിയ അപ്‌ഡേറ്റിന്റെ ലക്ഷ്യം.

Read Also : ഗൂഗിൾ പേ ക്യാഷ്ബാക്ക് ഓഫറുകൾ വർദ്ധിപ്പിക്കുന്നു

ക്രോമിന്റെ പാസ്വേഡ് ചെക്കപ്പ് സേവനത്തിലേക്ക് ഉപഭോക്താവിന്റെ എൻക്രിപ്റ്റഡ് വിവരങ്ങൾ നൽകിയാണ് ഫീച്ചർ പ്രവർത്തിക്കുന്നത്. അനുചിതമായി എന്തെങ്കിലും കണ്ടാൽ ഉപഭോക്താവിന് ഓൺലൈൻ അലേർട്ട് വരും. ഗൂഗിളിന് നേരിട്ട് വിവരങ്ങളൊന്നും കൈമാറാതെ തന്നെ ഇത് പ്രവർത്തിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ കുറച്ച് നാളുകളായി ‘വിവര ചോർച്ച’ മാധ്യമങ്ങളിൽ നിറയുകയാണ്. ഇമെയിൽ വിലാസങ്ങൾ, പാസ്വേഡ്, സെർച്ച് ഹിസ്റ്ററി തുടങ്ങി വ്യക്തിപരമായ നിരവധി വിവരങ്ങളാണ് ഉപഭോക്താവിന്റെ അനുവാദമില്ലാതെ ഓൺലൈനിലൂടെ തേർഡ് പാർട്ടി വെബ്‌സൈറ്റുകൾക്ക് ലഭച്ചത്.  ഇതോടെ നിരവധി പാസ്വേഡ് കോമ്പിനേഷനുകളും യൂസർ നെയിമുകളുമാണ് സുരക്ഷിതമല്ലാതായത്.

ഫയർഫോക്‌സും സമാന അപ്‌ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഉപഭോക്താവിന്റെ യൂസർനെയമോ പാസ്വേഡോ ചോർന്നാൽ ഉപഭോക്താവിനെ അറിയിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്. മോണിറ്റർ സർവീസ്, ലോക്ക്‌വൈസ് പാസ്വേഡ് മാനേജർ എന്നിവ സംയോജിപ്പിച്ചാണ്
മോസില്ല ഈ മാറ്റത്തിനൊരുങ്ങുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here