ബാധ ഒഴിപ്പിക്കൽ; 60കാരിയെ മന്ത്രവാദി തൃശൂലം കൊണ്ട് കുത്തിക്കൊന്നു

ബാധ ഒഴിപ്പിക്കലെന്ന പേരിൽ 60കാരിയായ സ്ത്രീയെ മന്ത്രവാദി തൃശൂലം കൊണ്ട് കുത്തിക്കൊന്നു. തുടര്‍ച്ചയായി ത്രിശൂലം ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്നാണ് 60കാരിയായ റുധിനി ദേവി ഇവർ മരണപ്പെട്ടത്. സംഭവത്തില്‍ മന്ത്രവാദിനിയെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഝാര്‍ഖണ്ഡിലെ ഗാര്‍വ ജില്ലയിൽ മുറി അടച്ചിട്ട് മന്ത്രവാദ ക്രിയ നടത്തുന്നതിനിടെയായിരുന്നു സംഭവം. ഈ സമയം മുറിയില്‍ മന്ത്രവാദിനിയും സ്ത്രീയും മാത്രമുണ്ടായിരുന്നുളളൂ. സ്ത്രീയുടെ ബന്ധുക്കള്‍ പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. സ്ത്രീയുടെ മുറവിളി കേട്ട് ബന്ധുക്കള്‍ ഓടിയെത്തുമ്പോള്‍ ത്രിശൂലം കൊണ്ടുള്ള കുത്തിനിടെ പരിക്കേറ്റ നിലയിലായിരുന്നു 60 വയസ്സുകാരി. കണ്ണിലും കാലിലും വയറിലുമൊക്കെ ഇവർക്ക് കുത്തേറ്റിരുന്നു. തുടര്‍ന്ന് ഗ്രാമവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മന്ത്രവാദിനിയെയും ഭര്‍ത്താവിനെയും പൊലീസ് പിടികൂടി. കൃത്യത്തിന് ഉപയോഗിച്ച ത്രിശൂലം പൊലീസ് കണ്ടുകെട്ടി.
കഴിഞ്ഞ കുറെ നാളുകളായി റുധിനി ദേവി രോഗബാധിതയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഒരുപാട് ചികിത്സകൾ നടത്തിയിട്ടും ഫലം കണ്ടില്ല. തുടര്‍ന്ന് മന്ത്രവാദിനിയെ സമീപിക്കുകയായിരുന്നു. സ്ത്രീയില്‍ ബാധ കയറിയതുകൊണ്ടാണ് രോഗം മാറാത്തതെന്നും അവര്‍ക്കൊപ്പം കുറച്ചുനാള്‍ താമസിച്ച് ചില മന്ത്രവാദ ക്രിയകള്‍ നടത്തിയാല്‍ അസുഖം ഭേദമാകുമെന്നും മന്ത്രവാദിനി പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്നായിരുന്നു ബാധ ഒഴിപ്പിക്കലും മരണവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here