പിരിഞ്ഞ് പോകുന്ന അധ്യാപകനെ ചേർത്തുപിടിച്ച് കരയുന്ന വിദ്യാർത്ഥികൾ; വീഡിയോ

പിരിഞ്ഞ് പോകുന്ന അധ്യാപകനെ ചേർത്തുപിടിച്ച് കരയുന്ന വിദ്യാർത്ഥികൾ, സങ്കടം നിയന്ത്രിക്കാനാകാതെ വിങ്ങിപ്പൊട്ടുന്ന അധ്യാപകൻ. ഈ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. മധ്യപ്രദേശിലെ കത്‌നിയിലാണ് സംഭവം.
വിദ്യാർത്ഥികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു മങ്കൽ ദീൻ പട്ടേൽ എന്ന അധ്യാപകൻ. സംസ്ഥാനത്ത് ട്രാൻഫറായ 30,000 അധ്യാപകരിൽ മങ്കൽ ദീൻ പട്ടേലും ഉൾപ്പെട്ടിരുന്നു. അധ്യാപകൻ പിരിഞ്ഞു പോകുന്ന ദിവസം വിദ്യാർത്ഥികൾ നിയന്ത്രണം വിട്ട് കരയുന്നതാണ് വീഡിയോയിൽ. വിദ്യാർത്ഥികളെ പോലെ അധ്യാപകനും തന്റെ സങ്കടം നിയന്ത്രിക്കാനായില്ല. കുട്ടികളെ ചേർത്തുപിടിച്ച് അധ്യാപകനും കരയുകയാണ്. സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാൾ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. അത് വൈറലാകുകയും ചെയ്തു.
https://www.youtube.com/watch?time_continue=7&v=cM5rmG9s4GE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here