പീഡനക്കേസ്; തരുൺ തേജ്പാലിന്റെ ഹർജി സുപ്രീം കോടതി തള്ളി

ലൈംഗികപീഡനക്കേസിൽ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ വിചാരണ നേരിടുക തന്നെ വേണമെന്ന് സുപ്രീംകോടതി. കേസിൽ നിന്ന് കുറ്റവിമുക്‌തനാക്കണമെന്ന തരുൺ തേജ്പാലിന്റെ ആവശ്യം ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കാനും ഗോവയിലെ വിചാരണക്കോടതിക്ക് നിർദേശം നൽകി.

സിസിടിവി ദൃശ്യങ്ങൾ അടക്കം ചൂണ്ടിക്കാട്ടി നിരപരാധിയാണെന്ന് തരുൺ തേജ്‌പാൽ വാദിച്ചെങ്കിലും സുപ്രീംകോടതി കടുത്ത നിലപാട് സ്വീകരിച്ചു. ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഇരയുടെ സ്വകാര്യതയ്ക്ക് നേരെയുള്ള അതിക്രമമാണ് കുറ്റം.

Read Also : തരുൺ തേജ്പാലിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി

സദാചാരത്തിന് വിരുദ്ധമായ പെരുമാറ്റമാണ് തരുൺ തേജ്പാലിൽ ആരോപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേസിൽ നിന്ന് കുറ്റവിമുക്‌തനാക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.

കേസിന്റെ കാലതാമസം പരിഗണിച്ച കോടതി, ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ ഗോവയിലെ വിചാരണക്കോടതിക്ക് നിർദേശം നൽകി. കുറ്റം ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് സംഭവത്തിന് ശേഷം സഹപ്രവർത്തകയോട് മാപ്പു ചോദിച്ചു കത്തെഴുതിയതെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വാദത്തിനിടെ ആരാഞ്ഞിരുന്നു.

2013ൽ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റിൽ പീഡിപ്പിച്ചുവെന്നാണ് സഹപ്രവർത്തകയുടെ പരാതി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More