തെറ്റ് തിരുത്തല്‍ രേഖയുമായി സിപിഐഎം; സംസ്ഥാന സമിതി ചര്‍ച്ച നാളെ ആരംഭിക്കും

പാര്‍ട്ടിയുടെ അടിത്തറ വിപുലീകരിക്കാനും ജനവിശ്വാസം തിരിച്ചുപിടിക്കാനും സമഗ്രമായ തെറ്റുതിരുത്തല്‍ രേഖയുമായി സിപിഐഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച രേഖയുടെ കരട് നാളെ ആരംഭിക്കുന്ന സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളും കൊല്‍ക്കത്ത പ്ലീനത്തിന്റെ നിര്‍ദേശങ്ങളും കരട് രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നേതാക്കളും പ്രവര്‍ത്തകരും ജനങ്ങളോട് മാന്യമായി പെരുമാറണമെന്നാമഅ മുന്നോട്ട് വെച്ചിരിക്കുന്ന പ്രധാന നിര്‍ദേശം. തെറ്റിദ്ധാരണകള്‍ നീക്കി ജനവിശ്വാസം ആര്‍ജിക്കാന്‍ തുടര്‍ച്ചയായ ശ്രമം അനിവാര്യമാണ്. ജനങ്ങളോട് പുശ്ചത്തില്‍ സംസാരിക്കരുത്. സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെ നിയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പ്രകടനപത്രികയിലൂടെ മുന്നോട്ടുവെച്ച വാഗ്ദാനങ്ങളില്‍ ഏറെയും സര്‍ക്കാരിന് നടപ്പാക്കാനായെന്നാണ് സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. എന്നാല്‍ പൊലീസിന്റെ വീഴ്ചകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചതായി വിമര്‍ശനമുയര്‍ന്നു. മൂന്നു ദിവസം നീളുന്ന സംസ്ഥാന സമിതിയോഗത്തിലെ ചര്‍ച്ചക്കുശേഷമായിരിക്കും തെറ്റുതിരുത്തല്‍ രേഖക്ക് അന്തിമ അംഗീകാരം നല്‍കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലാ കമ്മിറ്റികളിലും മേഖലാ യോഗങ്ങളിലും തെറ്റുതിരുത്തല്‍ രേഖ അവതരിപ്പിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here