പ്രളയം; ഉത്തരേന്ത്യയിൽ മരിച്ചവരുടെ എണ്ണം 80 കടന്നു

ഉത്തരേന്ത്യയിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 80 കടന്നു. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഉത്തരാഖണ്ഡിൽ ഗംഗ, അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞത് ഒഴുകുകി.
പ്രളയക്കെടുതി നേരിടാൻ അടിയന്തര സഹായം അനുവദിക്കാൻ ഉത്തരാഖണ്ഡ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.ഹിമാചലിൽ റോഡ് തകർന്നത് ഗതാഗതത്തെ താറുമാറാക്കി. ഇന്നലെ സിസുവിൽ കുടുങ്ങി പോയ മലയാളികളുടെ സംഘം സുരക്ഷിതരായ മണാലിയിൽ എത്തി.
പഞ്ചാബിലും ജാഗ്രത നിർദ്ദേശം തുടരുകയാണ്. 250 ഗ്രാമങ്ങളിൽ വെള്ളംകയറി. .യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ ഹരിയാന ,ഡൽഹി സംസ്ഥാനങ്ങൾ ജാഗ്രതയിലാണ്. ജമ്മു കശ്മീർ, രാജസ്ഥാൻ ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളും മഴക്കെടുതിയിലാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here