Advertisement

‘ലീഗിന് പൂർണ്ണ തൃപ്തി, പുതുതായി വന്നവർ തെരഞ്ഞെടുപ്പ് വിദഗ്ദ്ധർ, അടുത്ത തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ ഗുണമാകുമെന്നും’ : പി കെ കുഞ്ഞാലികുട്ടി

23 hours ago
2 minutes Read

പുതിയ കെപിസിസി നേതൃത്വത്തിൽ ലീഗിന് പൂർണ്ണ തൃപ്തിയെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. തീരുമാനം സംഘടന സ്വാതന്ത്ര്യം.എല്ലാവരും അതത് മേഖലയിൽ യുഡിഎഫിനെ വിജയത്തിലേക്ക് നയിച്ചവർ ആണ്.

പ്രതികൂല സാഹചര്യത്തിൽ പാർട്ടിയെ നയിച്ചവർ ആണ്. പുതുതായി വന്നവർ എല്ലാവരും തെരഞ്ഞെടുപ്പ് വിദഗ്ദ്ധർ. കോൺഗ്രസ് പാർട്ടിക്ക് അകത്തെ കാര്യങ്ങളിൽ അഭിപ്രായം പറയാനില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കാലഘട്ടത്തിന് അനുസരിച്ചുള്ള തീരുമാനം ലീഗിലും ഉണ്ടാകും. ചരിത്രത്തിൽ ഏറ്റവും നല്ല കാലത്തിലൂടെയാണ് ലീഗ് പോകുന്നത്. സിപിഐഎമ്മിനെ വെച്ച് താരതമ്യം ചെയ്യുമ്പോൾ കേരളത്തിന് പുറത്തും ലീഗിന് വളർച്ചയാണ്. ഡൽഹിയിൽ ഓഫീസ് ആയി. അടുത്ത തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ ഗുണമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോൺ​ഗ്രസിനെ അധികാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട സണ്ണി ജോസഫ് പറഞ്ഞു. പുതിയ ടീം പുതിയ പ്രതീക്ഷ നൽകുന്നുണ്ട്. പദവി തീരുമാനം വന്നതിനു പിന്നാലെ ആദ്യം വിളിച്ചത് സുധാകരനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഞാൻ ഒരാളുടെയും നോമിനി അല്ല. മതേതര കോൺഗ്രസിന്റ പ്രതിനിധിയാണ്. കഴിഞ്ഞ ദിവസം കണ്ടപ്പോൾ സുധാകരൻ പിന്തുണ നൽകിയിരുന്നു. സുധാകരനാണ് തന്റെ എക്കാലത്തെയും ലീഡർ. അതിൽ ഇനിയും ഒരു മാറ്റവും ഉണ്ടാകില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

Story Highlights : p k kunhalikutty praises sunny joseph as new kpcc leader

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top