Advertisement

കവളപ്പാറ മണ്ണിടിച്ചിൽ; കാണാതയവർക്കായുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസവും തുടരുന്നു

August 20, 2019
Google News 1 minute Read

മലപ്പുറം നിലമ്പൂർ കവളപ്പാറയിൽ മണ്ണിടിച്ചലിൽ കാണാതയവർക്കായുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസവും തുടരുന്നു. 13 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇന്നലത്തെ തിരച്ചിലിൽ ആരെയും കണ്ടെത്താനായില്ല.

മണ്ണിടിച്ചിലിൽ മരിച്ച 46 പേരുടെ മൃതദേഹങ്ങൾ ഇതിനോടകം കണ്ടെത്തി. 13 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. ഇന്നലെ തെളിഞ്ഞ കാലാവസ്ഥയായിരുന്നുവെങ്കിലും തിരച്ചിലിൽ ആരെയും കണ്ടെത്താനായില്ല. എൻ.ഡി.ആർ.എഫിന്റെയും, ഫയർഫോഴ്സിന്റെയും, സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് പന്ത്രണ്ടാം ദിവസവും തിരച്ചിൽ തുടരുന്നത്.

Read Also : കവളപ്പാറയിൽ ഭൂഗർഭ റഡാർ ഉപയോഗിച്ചുള്ള തെരച്ചിൽ തുടങ്ങി; ഒരു മൃതദേഹം കൂടി കണ്ടെത്തി

പുനരധിവാസമടക്കമുള്ള തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ പോത്തുകല്ല് പഞ്ചായത്തിൽ ജില്ലാ കലക്ടറുടെയും പി.വി അൻവർ എം.എൽ.എയുടെയും നേതൃത്വത്തിൽ യോഗം ചേരും.തെളിഞ്ഞ കാലാവസ്ഥയായതുകൊണ്ട് ജെ.സി.ബി ഇതുവരെ ഇറക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ ഇനി തിരച്ചിൽ സാധ്യമാകുമെന്നാണ് പ്രതീക്ഷ. വീടുണ്ടായിരുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇതുവരെയുള്ള തിരച്ചിൽ. പരമാവധി ആളുകളെ കണ്ടെത്തും വരെ എൻഡിആർഎഫ് ,ഫയർഫോഴസ്, സന്നദ്ധ പ്രവർത്തകർ എന്നിവർ തുടരും .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here