തൊഴിൽ സമയത്ത് നെറ്റ്ഫ്ളിക്സ് കണ്ടു; മുൻ ജീവനക്കാരനെതിരെ 43 കോടി രൂപ നഷ്ടപരിഹാര കേസ് നൽകി കമ്പനി ഉടമ

തൊഴിൽ സമയത്ത് നെറ്റ്ഫ്ളിക്സ് കണ്ട മുൻ ജീവനക്കാരനെതിരെ 43 കോടി രൂപയുടെ നഷ്ടപരിഹാര കേസ് നൽകി കമ്പനി ഉടമ. അമേരിക്കൻ-ഇറ്റാലിയൻ നടനും നിർമ്മാതാവും സംവിധായകനുമായ റോബർട്ട് ഡി നീറോയുടെ കമ്പനിയാണ് തൊഴിൽസമയത്ത് ‘ഫ്രണ്ട്സ്’ എന്ന ടിവി സീരീസ് കണ്ടതിന് മുൻ ജീവനക്കാരനായ ചെയ്സ് റോബിൻസണെതിരെ 43 കോടി രൂപയുടെ നഷ്ടപരിഹാരക്കേസ് ചുമത്തിയത്.
കമ്പനിയുടെ ഫ്ളയർ മൈലുകൾ ഉപയോഗിച്ച് സ്വകാര്യ ആവശ്യത്തിനായി യാത്ര ചെയ്തതിനും നിറോയുടെ കനാൽ പ്രൊഡക്ഷൻസ് ചെയ്സിനെതിരെ പരാതി നൽകിയിട്ടുണ്ട്. 6 മില്യൺ യു.എസ് ഡോളർ (ഏകദേശം 43 കോടി രൂപ) ആണ് നഷ്ടപരിഹാരമായി കമ്പനി ചോദിച്ചിരിക്കുന്നത്.
Read Also : മോദിയെ വിമർശിച്ചു; നെറ്റ്ഫ്ളിക്സിനെതിരെ സംഘപരിവാർ
2008 ൽ അസിസ്റ്റന്റായി ജോലി ആരംഭിച്ച ചെയ്സ് പിന്നീട് ഫിനാൻസിന്റെയും പ്രൊഡക്ഷന്റെയും വൈസ് പ്രസിഡന്റായാണ് വിരമിച്ചത്. 2019 ൽ 3 ലക്ഷം യു.എസ് ഡോളറായിരുന്നു (ഏകദേശം 2 കോടി രൂപ) ചെയ്സിന്റെ ശമ്പളം.
ചെയ്സ് ജോലി സമയത്ത് നിരവധി നേരം ‘ഫ്രണ്ട്സ്’ ടിവി സീരീസ് കണ്ടിരിക്കുമായിരുന്നുവെന്നും 55 എപ്പിസോഡുകൾ ചെയ്സ് കണ്ട് തീർത്തെന്നുമാണ് റിപ്പോർട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here