തെരഞ്ഞെടുപ്പിനു മുന്നോടിയായി ബസ് യാത്രക്കാരെ ലക്ഷ്യമിട്ട് ഡല്‍ഹി സര്‍ക്കാര്‍

തെരഞ്ഞെപ്പിനു മുന്നോടിയായി ബസ് യാത്രക്കാരെ ലക്ഷ്യമിട്ട് ഡല്‍ഹി സര്‍ക്കാര്‍. വീല്‍ ചെയര്‍ കയറ്റാന്‍ കഴിയുന്ന ആയിരം ബസുകള്‍ ഉള്‍പ്പടെ മൂവായിരം ബസുകളാണ് പുതുതായി ആം ആദ്മി സര്‍ക്കാര്‍ നിരത്തിലിറക്കുന്നത്.
ഡല്‍ഹിയില്‍ ബസുകളില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചത്തിനു പിന്നാലെയാണ് സര്‍ക്കാര്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കുന്നത്. ഒക്ടോബര്‍ 29നാണു സൗജന്യ യാത്ര പദ്ധതി ആരംഭിക്കുക. ഇതിനോടനുബന്ധിച്ച് കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാനാണ് പദ്ധതി.
നിലവില്‍ ജിപിഎസ്, അലാം ബട്ടണ്‍, തുടങ്ങിയ സവിശേഷതകളോടു കൂടി 25 ബസുകള്‍ നിരത്തിലിറക്കിയിട്ടുണ്ട്. അടുത്ത നാല് മാസത്തിനുള്ളില്‍ 3000 ബസുകള്‍ പുറത്തിറങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here