പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പാറമടകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി

പ്രളയത്തേയും ഉരുള്‍പൊട്ടലിനേയും തുടര്‍ന്ന് സംസ്ഥാനത്തെ പാറമടകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് നീക്കിയത്. എന്നാല്‍ പ്രാദേശികമായി ജില്ലാ കളക്ടര്‍മാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും.
പ്രളയത്തേയും ഉരുള്‍പൊട്ടലിനേയും തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി പാറമടകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ദുരന്ത നിവാരണ വകുപ്പ് തീരുമാനിച്ചത്. ഇതനുസരിച്ച് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് നിയന്ത്രണം കൊണ്ടുവന്നു. സംസ്ഥാനത്ത് തുടര്‍ച്ചയായി ഏതെങ്കിലും പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് മുന്നറിയിപ്പുണ്ടെങ്കില്‍ പാറമടകളുടെ പ്രവര്‍ത്തനം
നിര്‍ത്തിവെയ്ക്കണമെന്നാണ് ചട്ടം. അതിശക്തമായ മഴയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനിടയുള്ളതിനാലാണ് നിയന്ത്രണം കൊണ്ടുവന്നത്. എന്നാല്‍ സംസ്ഥാനത്ത് ഒരിടത്തും റെഡ് അലര്‍ട്ട് നിലവിലില്ലാത്ത സാഹചര്യത്തില്‍ സംസഥാനത്തൊട്ടാകെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കാനാണ് മൈനിംഗ് ജിയോളജി വകുപ്പ് തീരുമാനിച്ചത്.
എന്നാല്‍ പ്രകൃതി ദുരന്തം കണക്കിലെടുത്ത് പ്രാദേശികമായി ജില്ലാ കളക്ടര്‍മാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങജള് തുടരുമെന്ന് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. വയനാട്, മലപ്പുറം ജില്ലകള്‍ ഉള്‍പ്പെടെ ചില ജില്ലകളില്‍ പാറമടകള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം നിയന്ത്രണങ്ങള്‍ തുടരുമെന്നും ഡയറക്ടര്‍ അറിയിച്ചു. പാറമടകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിലൂടെ നിര്‍മ്മാണമേഖല പ്രതിസന്ധിയിലായെന്ന് പരാതി ഉയര്‍ന്നിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here