Advertisement

‘ചിദംബരത്തിന്റെ അറസ്റ്റ് സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച വാർത്തകൾ മറയ്ക്കാൻ’: കോൺഗ്രസ്

August 22, 2019
1 minute Read

മുൻ ധന, ആഭ്യന്തര വകുപ്പ് മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ പി ചിദംബരത്തെ അറസ്റ്റ് ചെയ്തത് സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച വാർത്തകൾ ജനങ്ങളിൽ നിന്ന് മറച്ചു വെക്കാനാണെന്ന് കോൺഗ്രസ്‌. കേന്ദ്ര ഏജൻസി കളെ ഉപയോഗിച്ച് ചിദംബരത്തെ വ്യക്തിപരമായും രാഷ്ട്രീയമായും കേന്ദ്ര സർക്കാർ ആക്രമിക്കുകയാണെന്ന് രൺദീപ് സുർജേവാല പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി ഉയർത്തി കാട്ടി അറസ്റ്റിനെ രാഷ്ട്രീയമായി നേരിടാനാണ് കോൺഗ്രസ്‌ ശ്രമം.

കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യൻ ജനാധിപത്യത്തെ കേന്ദ്ര സർക്കാർ കശാപ്പ് ചെയ്യുകയാണെന്ന് കോൺഗ്രസ്‌ വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു. നിയമ സംവിധാനങ്ങളെ അട്ടിമറിച്ചു കൊണ്ടാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

Read Also : ‘ഐഎൻഎക്‌സ് മീഡിയ കേസിൽ പ്രതിയല്ല; എഫ്‌ഐആർ എനിക്കെതിരല്ല ‘ : പി ചിദംബരം

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ ഒരു വിഭാഗം മാധ്യമങ്ങളെ കൂട്ടു പിടിച്ചു വാർത്തകൾ ഉണ്ടാക്കുകയാണ് സർക്കാർ. ഏഷ്യയിലെ ഏറ്റവും മോശം സാമ്പത് ഘടനയായി ഇന്ത്യ മാറി എന്നും സുർജേവാല

അർദ്ധ രാത്രിയിൽ സി ബി ഐ യെ ഉപയോഗിച്ച് സർക്കാർ അതിക്രമം കാണിക്കുകയായിരുന്നു വെന്നും നിശബ്ദമായ ഈ അടിയന്തിരാവസ്ഥക്കെതിരെ ജനങ്ങൾ രംഗത്ത് വരണമെന്നും സുർജേ വാല പറഞ്ഞു. സമാനമായ പ്രതികരണങ്ങലാണ് മുതിർന്ന കോൺഗ്രസ്‌ നേതാക്കളും നടത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top