പട്ടാഭിരാമൻ സിനിമ നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഹരീഷ് കണാരൻ ടിക്കറ്റ് കാശ് തിരിച്ച് തരും

ജയറാം ചിത്രം പട്ടാഭിരാമൻ നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട് സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ട ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സിനിമ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ടിക്കറ്റ് കാശ് നടൻ ഹരീഷ് കണാരൻ നൽകുമെന്ന് പറഞ്ഞുള്ളതാണ് വീഡിയോ. ചിത്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നുമാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
നടൻ ബൈജുവും നടൻ ഹരീഷ് കണാകരനും സംസാരിക്കുന്നതാണ് വീഡിയോയിൽ. ചിത്രത്തെക്കുറിച്ച് ഹരീഷിന് എന്താണ് പറയാനുള്ളതെന്ന് ബൈജു ചോദിച്ചപ്പോൾ സിനിമ പ്രേക്ഷകർക്ക് നൂറ് ശതമാനം ഇഷ്ടപ്പെടുമെന്നായിരുന്നു ഹരീഷ് പറഞ്ഞത്. ഇഷ്ടപ്പെട്ടില്ലെങ്കിൽ ഹരീഷ് കാശ് തിരിച്ചുകൊടുക്കുമോ എന്ന് ബൈജു മറു ചോദ്യം ചോദിച്ചു. അങ്ങനെയൊന്നും പറയാൻ പറ്റില്ലെന്നായിരുന്നു ഹരീഷ് പറഞ്ഞത്. സിനിമ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന് ഹരീഷിന് ഉറപ്പുണ്ടെങ്കിൽ കാശ് തിരിച്ചു നൽകാമെന്ന് തന്നെ പറയാൻ ബൈജു ആവശ്യപ്പെട്ടു. കാശ് തരാമെന്ന് ഹരീഷ് പറയുകയായിരുന്നു. ഇഷ്ടപ്പെട്ട സിനിമ ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞ് ഹരീഷിനോട് കാശ് വാങ്ങരുതെന്നും ബൈജു പറയുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here