‘floccinaucinihilipilification’ ശേഷം ‘schadenfreude’ ഉം ആയി ശശി തരൂർ; അർത്ഥം ഇതാണ്

വിവാദ പരാമർശങ്ങളേക്കാളേറെ ശശി തരൂരിനെ വാർത്തകളിൽ നിറക്കുന്നത് അദ്ദേഹത്തെ ഭാഷാപ്രയോഗങ്ങളാണ്. ഓക്‌സ്‌ഫോഡ് ഡിക്ഷനറിയിൽ പോലുമില്ലാത്ത വാക്കുകളാണ് തരൂരിന്റെ ട്വീറ്റുകളിൽ പ്രത്യക്ഷപ്പെടുന്നത്. ഫ്‌ളോക്‌സിനോസിനിഹിലിപിലിഫിക്കേഷന് ശേഷം ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് ‘ഷോഡൻഫ്രോയിഡ’ എന്ന വാക്കാണ്.
Read Also : ‘മഹാനായ ടിപ്പു സുൽത്താനെ ഓർക്കാൻ പാക് പ്രധാനമന്ത്രി വേണ്ടിവന്നു’; ഇമ്രാൻ ഖാനെ പുകഴ്ത്തി ശശി തരൂർ
പേടിച്ച് ഓടുന്ന ഒരുവന് ഏതൊരു നിഴലും ചെകുത്താനായി തോന്നും എന്ന ചിദംബരത്തിന്റെ ട്വീറ്റിന് തരൂർ നൽകിയ മറുപടിയിലാണ് ഈ കടുകട്ടി വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ‘വ്യക്തിഹത്യയ്‌ക്കെതിരെയുള്ള നിങ്ങളുടെ പോരാട്ട വീര്യത്തിന്റെയും ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിനെതിരെയും പ്രതീകമാണ് ഇത്. അവസാനം നീതി ലഭിക്കുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അതുവരെ ചില ദുഷിച്ച മനസ്സുകളെയും മറ്റുള്ളവരുടെ ദുഖത്തിൽ ആനന്ദിക്കുന്ന മനോഭാവത്തെയും നാം സഹിക്കണം .’
Well said @PChidambaram_IN ! It is a tribute to your strength of character that you are standing up to persecution &character assassination w/ courage & confidence. I believe justice will prevail in the end. Till then we will have to allow some malicious minds their schadenfreude https://t.co/OoERqVVKTQ
— Shashi Tharoor (@ShashiTharoor) August 21, 2019
മറ്റുള്ളവരുടെ ദുഖത്തിൽ ആനന്ദിക്കുന്ന മനോഭാവത്തിനെയാണ് schadenfreude എന്ന് പറയുന്നത്. ഷോഡൻഫ്രോയിഡ എന്നാണ് ഇതിന്റെ ഉച്ഛാരണം. നിരവധി പേരാണ് വാക്കിന്റെ അർത്ഥം ഗൂഗിളിൽ തെരഞ്ഞിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here