നാടും നഗരവും അമ്പാടിയാക്കി ബാലഗോകുലം ശോഭായാത്ര

നാടും നഗരവും അമ്പാടിയാക്കി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ബാലഗോകുലം ശോഭായാത്ര നടന്നു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം സംഘടിപ്പിച്ച ശോഭായാത്രയില്‍ ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരന്നു. നിശ്ചല ദൃശ്യങ്ങളും ഉറിയടിയും നൃത്തനൃത്യങ്ങളും ശോഭാ യാത്രക്ക് മിഴിവേകി. ശോഭായാത്ര വീക്ഷിക്കാന്‍ വന്‍ ജനാവലിയാണ് വിവിധയിടങ്ങളില്‍ ഉണ്ടായിരുന്നത്.
ഉണ്ണിക്കണ്ണമാരും ഗോപികമാരും ഗ്രാമനഗര വീഥികളില്‍ നിറഞ്ഞു. നടന്നു തളര്‍ന്ന ഉണ്ണിക്കണ്ണന്മാരില് പലരും അമ്മമാരുടെ തോളില്‍ ഉറങ്ങിയായി പിന്നീടുള്ള യാത്ര. ചിലര്‍ വികൃതി കാട്ടാനും മറന്നില്ല. കോഴിക്കോട് ആര്‍എസ്എസ് മേധാവി ഡോ മോഹന്‍ ഭഗവത് മുഖ്യാഥിതിയായിരുന്നു. കൊച്ചിയില്‍ മേയര്‍ സൗമിനി ജയിനും തിരുവനന്തപുരത്തു മുന്‍ ഡിജിപി ടിപി സെന്‍കുമാറുമായിരുന്നു മുഖ്യാഥിതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here