Advertisement

സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ വരെ ബോണസ്; ഉത്സവബത്ത 2750 വരെ

August 23, 2019
0 minutes Read

സംസ്ഥാന സർക്കാർ ജീവനക്കാർ,അധ്യാപകർ,പെൻഷൻകാർ എന്നിവരുടെ ബോണസും ഉത്സവബത്തയും തീരുമാനിച്ചു. പരമാവധി 4000 രൂപ വരെയാണ് ബോണസ്. ബോണസ് ലഭിക്കാത്തവർക്ക് 2750 രൂപവരെ ഉത്സവബത്ത ലഭിക്കും.

എല്ലാ വകുപ്പുകളിലും സ്ഥിരം ജോലിക്കാർ, തൊഴിലാളികൾ, സീസണൽ ജോലിക്കാർ എന്നിവർക്കെല്ലാം ബോണസ് ലഭിക്കും. ശമ്പള സ്‌കെയിൽ ബാധകമാക്കിയ വിദ്യാഭ്യാസ വകുപ്പിലെ പാർട്ട് ടൈം അധ്യാപകർ,എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ എന്നിവർക്കും ബോണസിന് അർഹതയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top