സ്വവർഗാനുരാഗികൾക്കുള്ള ഡേറ്റിംഗ് ആപ്പിനു പണമടയ്ക്കാൻ പള്ളി സംഭാവനകളിൽ നിന്ന് ഒരു ലക്ഷം ഡോളർ മോഷ്ടിച്ചു; പുരോഹിതൻ പിടിയിൽ

സ്വവർഗാനുരാഗികൾക്കുള്ള ഡേറ്റിംഗ് ആപ്പിനു പണമടയ്ക്കാൻ പള്ളി സംഭാവനകളിൽ നിന്ന് ഒരു ലക്ഷം ഡോളർ മോഷ്ടിച്ച പുരോഹിതൻ പിടിയിൽ. അമേരിക്കയിലെ പെനിസിൽവാനിയയിലാണ് സംഭവം. പെനിസിൽവാനിയ ഡവിംഗ്ടൗൺ സെൻ്റ് ജോസഫ് കത്തോലിക്ക ചർച്ചിലെ പുരോഹിതൻ ജോസഫ് മക്ലൂണാണ് പിടിയിലായത്. 56കാരനായ മക്ലൂൺ ആറു വർഷങ്ങൾ കൊണ്ടാണ് പണം മോഷ്ടിച്ചത്.
2011ൽ പുരോഹിതൻ രഹസ്യമായി ഒരു ബാങ്ക് അക്കൗണ്ട് എടുക്കുകയും തുടർന്ന് കുറേശേയായി പണം മോഷ്ടിച്ച് ഈ അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു. സെൻ്റ് ജോസഫ് ആക്റ്റിവിറ്റി അക്കൗണ്ട് എന്ന പേരിലാണ് മക്ലൂൺ ആരംഭിച്ചത്. ആറു വർഷങ്ങൾ കൊണ്ട് 98,405 ഡോളറാണ് പുരോഹിതൻ മോഷ്ടിച്ചത്.
മോഷ്ടിച്ച പണത്തിൽ നിന്നും 46000 ഡോളർ ന്യൂ ജഴ്സിയിലെ ഓഷ്യൻ സിറ്റിയിൽ നിന്നും മക്ലൂൺ പിൻവലിച്ചിരുന്നു. അവിടെ ഇയാൾ ഒരു ബീച്ച് ഹൗസ് വാങ്ങിയിട്ടുണ്ട്. ഇത് മോഷ്ടിച്ച പണത്തിൽ നിന്നാണോ എന്ന അന്വേഷണം നടക്കുകയാണ്. കുറച്ചു പണം പുരുഷന്മാരുമായുള്ള ലൈംഗിക ബന്ധത്തിനായി ചെലവഴിച്ചുവെന്ന് മക്ലൂൺ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതേ ആവശ്യത്തിനായി ന്യൂയോർക്കിലെ ഒരു ജയിൽപുള്ളിയുടെ അക്കൗണ്ടിലേക്ക് 1200 ഡോളർ നിക്ഷേപിച്ചു എന്നും മക്ലൂൺ വെളിപ്പെടുത്തി.
അന്വേഷണത്തിൽ ജയിൽപുള്ളിയുടെ പേര് ബ്രയാൻ മില്ലർ എന്നാണെന്നും മക്ലൂണിൻ്റെ പള്ളിയുമായി ഇയാൾക്ക് ബന്ധമൊന്നും ഇല്ലെന്നും മനസ്സിലായി. തുടർന്നാണ് ലൈംഗിക ബന്ധത്തിനായി ഗ്രിൻഡർ ആപ്പിലൂടെ പരിചയപ്പെട്ട ആളാണ് മില്ലർ എന്ന് മക്ലൂൺ വെളിപ്പെടുത്തിയത്. ഗ്രിൻഡറിലൂടെ 17 ആൾക്കാരുമായുള്ള ലൈംഗിക ബന്ധത്തിനായി ആകെ 1720 ഡോളറാണ് മക്ലൂൺ ചെലവഴിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here