പട്രോൾ വാഹനത്തിൽ മുൻ സീറ്റിനു വേണ്ടി തമ്മിൽ തല്ല്; രണ്ട് പൊലീസുകാരെ സസ്പൻഡ് ചെയ്തു: വീഡിയോ

പട്രോൾ വാഹനത്തിൽ മുൻ സീറ്റ് ലഭിക്കുന്നതിനായി തമ്മിൽ തല്ലിയ രണ്ട് പൊലീസുകാർക്ക് സസ്പൻഷൻ. ഉത്തർപ്രദേശിലെ ബിത്തൂരിലായിരുന്നു സംഭവം. പൊലീസ് റെസ്പോൺസ് വാഹനങ്ങളിൽ ഡ്യൂട്ടിക്ക് നിയമിച്ചിരുന്ന രണ്ട് പൊലീസുകാരെയാണ് സസ്പൻഡ് ചെയ്തത്.
രാജേഷ് സിംഗ്, സുനിൽ കുമാർ എന്നീ രണ്ട് കോൺസ്റ്റബിൾമാരാണ് പരസ്പരം തല്ലു കൂടിയത്. റോഡിന് സമീപത്ത് വാഹനം നിര്‍ത്തിയിട്ടായിരുന്നു തല്ല്. മറ്റൊരു പൊലീസുകാരൻ നോക്കി നിൽക്കെ തർക്കത്തിൽ ആരംഭിച്ച തല്ല് പിന്നീട് ദേഹോപദ്രവം ഏല്പിക്കുന്നതിലേക്ക് വളർന്നു. ഇരുവരെയും അടിയന്തിരമായി സസ്പൻഡ് ചെയ്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here