പ്രാധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നത

പ്രാധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതിന്റെ പേരില്‍ ഭിന്നാഭിപ്രായങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍. നരേന്ദ്ര മോദിക്ക് ഗുഡ് സര്‍ട്ടിഫിക്കേറ്റ് നല്‍കലല്ല കോണ്‍ഗ്രസിന്റെ പണിയെന്ന് സംഘടനാകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.
എന്നാല്‍ മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും സര്‍ക്കാരിനെ കുറ്റം മാത്രം പറയുന്ന പ്രതിപക്ഷത്തെ ജനം വിശ്വാസത്തില്‍ എടുക്കില്ലെന്നുമുള്ള പ്രതികരണത്തിലൂടെ ശശി തരൂര്‍ എംപി ജയറാം രമേശ്, മനു അഭിഷേക് സിംഗ്വി എന്നിവരെ പിന്തുണച്ചു.
മോദി സര്‍ക്കാരിനെ കുറ്റം മാത്രം പറയുന്നതിലൂടെ നേട്ടമുട്ടാകില്ലെന്നും സാധാരണക്കാരായ ജനങ്ങളെ സ്വാധീനിക്കാവുന്ന പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളുമാണ് പ്രധാനമന്ത്രി നരന്ദ്രമോദി ചെയ്യുന്നതെന്നുമായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചത്.
എന്നാല്‍ സര്‍ക്കാരിന്റെ നല്ല കാര്യങ്ങള്‍ പറയുന്നതില്‍ നിന്ന് കോണ്‍ഗ്രസ് ആരെയും വിലക്കിയിട്ടില്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിയിട്ട ഈ സര്‍ക്കാരിനെ എങ്ങനെ അനുകൂലിക്കാനാകുമെന്നും സംഘടനാ കാര്യ ചുമതലയുള്ള കെസി വേണുഗോപാല്‍ പ്രതികരിച്ചത്.
വിഷയത്തില്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്നും സര്‍ക്കാരിനെ കുറ്റം മാത്രം പറഞ്ഞാല്‍ ജനം വിശ്വാസത്തില്‍ എടുക്കില്ലെന്നുമായിരുന്നു ശശി തരൂര്‍ എംപിയുടെ പ്രതികരണം. അതേ സമയം, നേരത്തെ മോദി അനുകൂല പ്രസ്താവന നടത്തിയപ്പോള്‍ തനിക്കെതിരെ പാര്‍ട്ടി നടപടിയെടുത്തെന്നും എന്നാല്‍ ഇന്ന് ഈ വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നുവെന്നുമുള്ള ശശി തരൂരിന്റെ പ്രതികരണത്തിലൂടെ പാര്‍ട്ടിയിലെ ഭിന്നാഭിപ്രായം പുറത്ത് വരികയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here