യുഎഇയിലെ പരമോന്നത പുരസ്ക്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ റുപേ കാർഡ് അവതരിപ്പിച്ചു. തുടർന്ന് പ്രസിഡൻഷ്യൽ പാലസിൽ നടന്ന ചടങ്ങിൽ യുഎഇയിലെ പരമോന്നത പുരസ്ക്കാരമായ ‘ഓർഡർ ഓഫ് സായദ്’ ഏറ്റുവാങ്ങി.
രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി അബുദാബിയിലെത്തിയത്. രാവിലെ എമിറേറ്റ്സ് പാലസ്സിൽ നടന്ന ചടങ്ങിൽ റുപേ കാർഡ് യുഎഇയിൽ അവതരിപ്പിച്ചു. ഉറച്ച തീരുമാനങ്ങളും സുസ്ഥിരതയുമുള്ള സർക്കാരാണ് ഇപ്പോൾ ഇന്ത്യയിലുള്ളതെന്ന് ലോക രാഷ്ട്രങ്ങളും അംഗീകരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
വ്യവസായങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലെത്താനാണ് ശ്രമമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവിത നിലവാരവും ഇവിടെ മെച്ചപ്പെടും. ജമ്മു കശ്മീരിലും ലഡാക്കിലും യുവാക്കൾക്ക് ജോലി ലഭിക്കണം. എല്ലാ കാര്യത്തിനും അവർക്ക് ഡൽഹിയെ ആശ്രയിക്കേണ്ട അവസ്ഥവരരുത്. അതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. യുഎഇ തലസ്ഥാനമായ അബുദാബിയിൽ റുപേ കാർഡ് അവതരിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി.
Read Also : വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനുള്ള സ്മാര്‍ട് ടാഗ് സംവിധാനം യുഎഇയില്‍ നിര്‍ബന്ധമാക്കുന്നു
വ്യവസായ പ്രമുഖരുടെ അഭിപ്രായങ്ങളും പ്രധാനമന്ത്രി ആരാഞ്ഞു. ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിങ് സൂരി, എം.എ.യൂസഫലി, ഡോ.ബി.ആർ.ഷെട്ടി, ഡോ.ആസാദ് മൂപ്പൻ, ഡോ.ഷംസീർ വയലിൽ തുടങ്ങിയ മുപ്പതോളം വ്യവസായ പ്രമുഖരും പങ്കെടുത്തു. ഫസ്റ്റ് അബുദാബി ബാങ്ക്, എൻബിഡി, ബാങ്ക് ഓഫ് ബറോഡ പ്രതിനിധികളുമുണ്ടായിരുന്നു.
യുഎഇയിലെ നെറ്റ്വർക്ക് ഇന്റർനാഷണലുമായി റുപേ കാർഡ് സംബന്ധിച്ച് ധാരണയായെന്നും ഒരു ലക്ഷം ഔട്ലറ്റുകൾ റുപേ കാർഡ് സ്വീകരിക്കാനുള്ള നടപടികളായിട്ടുണ്ടെന്നും നവ് ദീപ് സിങ് സൂരി പറഞ്ഞു.
ഫസ്റ്റ് അബുദാബി ബാങ്ക്, എൻബിഡി, ബാങ്ക് ഓഫ് ബറോഡ എന്നിവരും ഉടൻ തന്നെ റു പേ കാർഡ് സംവിധാനമൊരുക്കും. പ്രസിഡൻഷ്യൽ പാലസിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓഡർ ഓഫ് സായിദ് പുരസ്കാരം അബുദാബി കിരീടാവകാശി നരേന്ദ്രമോദിക്ക് സമ്മാനിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here