Advertisement

എഎസ്‌ഐ ബാബുവിന്റെ ആത്മഹത്യ; നിര്‍ണായക വെളിപ്പെടുത്തലുമായി മകന്‍

August 24, 2019
Google News 0 minutes Read

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എഎസ്‌ഐ ബാബു മരിക്കുന്നതിന് മുമ്പ് കുടുംബത്തെയും കൂട്ടി സ്റ്റേഷന്‍ ഓഫീസറായ സിഐക്ക് മുന്നില്‍ പൊട്ടി കരഞ്ഞിരുന്നുവെന്ന് കോളേജ് വിദ്യാര്‍ത്ഥിയായ മകന്‍ കിരണ്‍ ബാബു. എസ്‌ഐയുടെ പീഡനം മൂലമല്ല മരണമെന്ന് സ്ഥാപിക്കാന്‍ അരങ്ങൊരുക്കുമ്പോഴാണ് അന്വേഷണം നടത്തിയ ഉന്നതോദ്യോഗസ്ഥന്റെ റിപ്പാര്‍ട്ടിന്റെ വിശ്വാസ്യത പോലും ചോദ്യം ചെയ്ത് മകന്റെ ഈ വെളിപ്പെടുത്തല്‍.

ആത്മഹത്യ ചെയ്ത എഎസ്‌ഐ ബാബു എസ്‌ഐയില്‍ നിന്നുള്ള മാനസിക പീഢനം താങ്ങാനാവാതെ മക്കളെയും ഭാര്യയെയും കൂട്ടി സ്റ്റേഷനിലെത്തി സിഐക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നുവെന്ന് ബാബുവിന്റെ മകനും വിദ്യാര്‍ത്ഥിയുമായ കിരണ്‍ ബാബു പറഞ്ഞു. ഞങ്ങളോട് അച്ഛന്‍ തയ്യാറാകാന്‍ പറഞ്ഞെങ്കിലും എങ്ങോട്ടാണെന്ന് അറിയില്ലായിരുന്നു. സ്റ്റേഷനിലെത്തിയ അച്ഛന്‍ സിഐയുടെ മുറിയിലേക്ക് പോയി. കിരണ്‍ പിന്നാലെ യെത്തിയപ്പോള്‍ സ്റ്റേഷനില്‍ നിന്ന് അച്ഛന്‍ പൊട്ടിക്കരയുന്നതാണ് കണ്ടത്.

പി.ആറില്‍ (പണിഷ്‌മെന്റ് റോള്‍ ) രേഖപ്പെടുത്തിയാല്‍ താന്‍ തൂങ്ങി മരിക്കുമെന്ന് പറഞ്ഞ് കരയുന്ന അച്ഛനെ സഹപ്രവര്‍ത്തകര്‍ സമാധാനിപ്പിച്ചു. നാലു മാസം കൂടി കഴിഞ്ഞാല്‍ എസ്‌ഐയായി ജോലി കയറ്റം ലഭിക്കുമായിരുന്നു ബാബുവിന്.
എസ്‌ഐയുടെ ഇടപെടല്‍ മൂലം ഇത് നഷ്ടപെടുമെന്നും അച്ഛന്‍ ഭയപ്പെട്ടിരുന്നുവെന്നും മകന്‍ പറയുന്നു.

മെഡിക്കല്‍ ലീവെടുത്ത ബാബുവിനെ മെഡിക്കല്‍ ബോര്‍ഡിനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന ശുപാര്‍ശയും എസ്‌ഐയുടെ തന്ത്രമായിരുന്നുവെന്ന്
ആരോപണമുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയില്‍ അസുഖമില്ലെന്ന് കണ്ടാല്‍ (സെക്ഷന്‍ 1 14 ബി ) വ്യാജരേഖ ചമച്ചതിനടക്കം കേസെടുക്കാനും, അസുഖമുണ്ടെന്ന് കണ്ടെത്തിയാല്‍ ശാരീരിക ക്ഷമതയില്ലെന്ന് കാട്ടി റിപ്പോര്‍ട്ട് നല്‍കുമെന്ന് എസ്.ഐ ഭീഷണി പ്പെടുത്തിയതായും സുഹൃത്തുക്കള്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here