ജനശ്രദ്ധ നേടി ഉക്കാദ് മേളയിലെ പൈതൃക നഗരം

തായിഫിലെ ഉക്കാദ് മേളയിലെ പൈതൃക നഗരം ശ്രദ്ധേയമാകുന്നു. കെട്ടിലും മട്ടിലുമെല്ലാം ഒരു പഴയ വ്യാപാര കേന്ദ്രം. ആയിരങ്ങളാണ് ദിനംപ്രതി ഇവിടെ സന്ദർശിക്കുന്നത്.
നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന ഉക്കാദ് ചന്ത അതിന്റെ തന്മയത്വത്തോടെ തന്നെ പുനഃരാവിഷ്‌കരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇത്തവണ തായിഫിലെ ഉക്കാദ് മേളയിൽ പഴയകാലത്തെ ഒരു ചെറുപട്ടണം തന്നെ ഇവിടെ നിർമിച്ചിട്ടുണ്ട്.
കെട്ടിലും മട്ടിലുമെല്ലാം ഒരു പഴയ അറേബ്യൻ വ്യാപാര കേന്ദ്രം. ചരക്കുകളുമായി ഖാഫിലക്കൂട്ടങ്ങൾ ഇവിടെ എത്തുന്നു. കൈത്തറി ഉൽപ്പന്നങ്ങളും മറ്റുമായി കച്ചവടക്കാർ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. പരമ്പരാഗത രീതിയിൽ സ്വദേശികൾ സന്ദർശകരെ ഇങ്ങോട്ട് ക്ഷണിക്കുന്നു.
വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ള പരമ്പരാഗത ഉൽപ്പന്നങ്ങളുമായി കച്ചവടക്കാർ ഈ പൈതൃക നഗരത്തിലുണ്ട്.
വിദേശികൾ ഉൾപ്പെടെ ആയിരങ്ങൾ ദിനംപ്രതി ഇവിടെ എത്തുന്നു. വിദഗ്ദ സംഘത്തിൻറെ മേൽനോട്ടത്തിൽ നൂറുക്കണക്കിന് തൊഴിലാളികൾ ദിവസങ്ങൾ ചിലവഴിച്ചാണ് പഴമയുടെ മഹത്വം പുതു തലമുറയിലേക്ക് എത്തിക്കുന്ന ഈ കച്ചവട കേന്ദ്രം പണിതിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here