നീലുവിന്റെ പേരക്കുട്ടിയും പാറുക്കുട്ടിയും കണ്ടുമുട്ടിയപ്പോൾ; വീഡിയോ

ഫ്ളവേഴ്സ് ചാനലിലെ ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. ഈ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിക്കഴിഞ്ഞു. പരമ്പരയിലെ അമ്മ സാന്നിധ്യമാണ് നിഷ സാരംഗ് അവതരിപ്പിക്കുന്ന നീലു എന്ന കഥാപാത്രം. നീലുവിന്റെ അഞ്ചാമത്തെ കുഞ്ഞാണ് മലയാളികളുടെ മുഴുവൻ പ്രിയങ്കരിയായ പാറുക്കുട്ടി. പിച്ച വെച്ചു നടക്കുന്നതിനു മുന്നേ ഫാന്‍സുകാരെ പോലും സൃഷ്ടിച്ചെടുത്തിട്ടുണ്ട് ഈ മിടുക്കി. പാറുക്കുട്ടിയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാവാറുമുണ്ട്.
ഇപ്പോഴിതാ പാറുക്കുട്ടിയ്ക്കും പേരക്കുട്ടിയ്ക്കുമൊപ്പമുള്ള നിഷാ സാരംഗിന്റെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രണ്ടു കുട്ടികളെയും കയ്യിലിരുത്തി കൊഞ്ചിക്കുന്ന നീലുവിനൊപ്പം കൗതുകത്തോടെ പരസ്പരം നോക്കിയിരിക്കുന്ന കുഞ്ഞുങ്ങളെയും വീഡിയോയിൽ കാണാം.
നിഷ സാരംഗിന്റെ മകളുടെ കുട്ടിയാണ് റയാൻ. നീലുവിന്റെ കൈയ്യിലിരിക്കുന്ന റയാനെ നോക്കി ‘വാവേ’ എന്ന് വിളിക്കുകയും ഉമ്മ വയ്ക്കുകയുമൊക്കെ ചെയ്യുകയാണ് നമ്മുടെ പ്രിയപ്പെട്ട പാറുക്കുട്ടി. പരമ്പരയിലെ നീലുവിന്റെ മൂത്ത മകൻ വിഷ്ണുവായി വേഷമിടുന്ന ഋഷി എസ് കുമാർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here