റെഡ്മി നോട്ട് 8 വരുന്നു; പ്രീ-ബുക്കിംഗ് രജിസ്‌ട്രേഷൻ ഒരു മില്യൺ കടന്നു

റെഡ്മി നോട്ട് 8 വരുന്നു. ഇതുവരെയുള്ള പ്രീ-ബുക്കിംഗ് രജിസ്‌ട്രേഷൻ ഒരു മില്യൺ കടന്നു. റെഡ്മി 8 സീരീസിലെ നോട്ട് 8, നോട്ട് 8 പ്രോ എന്നീ രണ്ട് മൊബൈൽ ഫോണുകളും ഓഗസ്റ്റ് 29ന് പുറത്തിറക്കും.
64 മെഗാപിക്‌സലാണ് റെഡ്മി നോട്ട് 8 പ്രോയുടെ ക്യാമറ. 25x സൂം സപ്പോർട്ടോടുകൂടിയാണ് ഹാൻഡ്‌സെറ്റ് വിപണിയിലെത്തുക എന്നതാണ് പുറത്തുവരുന്ന റിപ്പോർട്ട്.
Read Also : നോക്കിയ 7.1, നോക്കിയ 6.1 പ്ലസ് മൊബൈൽ ഫോണുകൾ വൻ വിലക്കുറവിൽ
4,500 എംഎഎച്ചായിരിക്കും റെഡ്മി നോട്ട് 8 പ്രോയുടെ ബാറ്ററി. ഇതിനൊപ്പം 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമുണ്ട്.
ഗെയിമിങിന് പ്രാധാന്യം നല്‍കിക്കൊണ്ട് വികസിപ്പിച്ച മീഡിയാ ടെകിന്റെ ഹീലിയോ ജി90 / ജി90 ടി പ്രൊസസറുകളായിരിക്കും റെഡ്മി നോട്ട് 8 പരമ്പര ഫോണുകള്‍ക്ക് ശക്തിപകരുക.
ഫോണിന്റെ പിന്നില്‍ മധ്യഭാഗത്ത് ലംബമായി മൂന്ന് ക്യാമറാ സെന്‍സറുകളും ഫിംഗര്‍പ്രിന്റ് സ്‌കാനറും സ്ഥാപിച്ചിരിക്കുന്നു. ഇതിന് വലത് ഭാഗത്തായി നാലാമത്തെ ക്യാമറ സെന്‍സറും എല്‍ഇഡി ഫ്‌ളാഷ് ലൈറ്റും സ്ഥാപിച്ചിരിക്കുന്നു.
ചൈനയിലാണ് റെഡ്മി നോട്ട് 8, റെഡ്മി നോട്ട് 8 പ്രോ എന്നിവ ആദ്യം ഇറങ്ങുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here