നോക്കിയ 7.1, നോക്കിയ 6.1 പ്ലസ് മൊബൈൽ ഫോണുകൾ വൻ വിലക്കുറവിൽ

നോക്കിയ 7.1, നോക്കിയ 6.1 പ്ലസ് മൊബൈൽ ഫോണുകളുടെ വില കുറച്ചു. നോക്കിയ ഇന്ത്യയുടെ ഓൺലൈൻ സ്‌റ്റോറിൽ വിലക്കുറവിൽ ഫോൺ സ്വന്തമാക്കാം. എന്നാൽ ആമസോൺ,
ഫ്‌ളിപ്കാർട്ട്, എന്നീ ഓൺലൈൻ വെബ്‌സൈറ്റുകളിൽ ഈ വലയ്ക്ക് നോക്കിയ ഫോൺ ലഭിക്കില്ല.
18,998 രൂപയുണ്ടായിരുന്ന നോക്കിയ 7.1 ന് നോക്കിയ വെബ്‌സൈറ്റിൽ വില 12,999 രൂപയാണ്. നോക്കിയ 6.1 പ്ലസിന് 11,999 രൂപയാണ് നിലവിൽ വെബ്‌സൈറ്റിൽ വില. വിപണിയിൽ ഇറക്കിയ സമയത്ത് നോക്കിയ 6.1 പ്ലസിന് 15,999 രൂപയായിരുന്നു വില. 4 ജിബി വേരിയന്റിനാണ് ഈ വില. എന്നാൽ 6ജിബി വേരിയന്റിന് 18,499 രൂപയായിരുന്നു വില.
Read Also : ‘സേക്രഡ് ഗെയിംസി’ലെ മൊബൈൽ നമ്പർ പണിയായി; നേരം ഇരുട്ടിവെളുത്തപ്പോൾ കുഞ്ഞബ്ദുള്ള അധോലോക നായകൻ
5.84 ഇഞ്ച് ഫുൾ എച്ച്ഡി, ഡുവൽ നാനോ സിം, ഗൊറില്ല ഗ്ലാസ് 3 സുരക്ഷ, 4ജിബി റാം, 64 ജിബി മെമ്മറി, 12 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, 5 മെഗാപിക്‌സൽ സെക്കൻഡറി ക്യാമറ, 3060 എംഎച്ച് ബാറ്ററി, 18W ഫാസ്റ്റ് ചാർജിംഗ് എന്നിവയാണ് നോക്കിയ 7.1 ന്റെ സവിശേഷതകൾ.
5.8 ഇഞ്ച് ഫുൾ എച്ച്ഡി, 16 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, 5 മെഗാപിക്‌സൽ സെക്കൻഡറി ക്യാമറ, 3060 എംഎഎച്ച് ബാറ്ററി എന്നിവയാണ് സവിശേഷതകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here