അൻസു അരങ്ങേറി; മെസിയുടെ റെക്കോർഡ് തകർന്നു

സൂപ്പർ താരം ലയണൽ മെസിയുടെ റെക്കോർഡ് തകർത്ത് യുവതാരം അൻസു ഫാത്തി. റയൽ ബെറ്റിസിനെതിരെ നടന്ന മത്സരത്തിൽ കളത്തിലിറങ്ങിയ ഫാത്തി ബാഴ്സലോണയ്ക്കായി അരങ്ങേറ്റം കുറിയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോർഡാണ് കുറിച്ചത്. 16ആം വയസ്സിലാണ് ഫാത്തി അരങ്ങേറിയത്. അതേ സമയം മെസി 17ആം വയസ്സിലാണ് സീനിയർ ടീമിൽ ആദ്യമായി ബൂട്ടണിഞ്ഞത്.
Read Also: മെസിക്കും സുവാരസിനും ഡെംബലെയ്ക്കും പരിക്ക്; ബാഴ്സ ടീമിൽ പതിനാറുകാരൻ അൻസു അരങ്ങേറുന്നു
രണ്ടാം പകുതിയിൽ 78ആം മിനിട്ടിലാണ് അൻസു കളത്തിലിറങ്ങിയത്. കാൾസ് പെരസിനു പകരക്കാരനായി ഇരങ്ങിയ യുവതാരത്തിന് 16 വയസും 300 ദിവസങ്ങളും മാത്രമാണ് പ്രായം. മെസിക്കും സുവാരസിനും ഡെംബലെയ്ക്കും പരിക്കേറ്റതാണ് അൻസുവിനു തുണയായത്. 15ആം വയസ്സിൽ ബാഴ്സ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച പൗളീഞ്ഞോ അലക്കാണ്ട്രയ്ക്കാണ് നിലവിലെ റെക്കോർഡ്. 2002 ഒക്ടോബറിൽ ജനിച്ച ഫാത്തി ഇതോടെ റെക്കോർഡ് ബുക്കിലും ഇടം നേടിയിരിക്കുകയാണ്. അടുത്തിടെ അൻസുവുമായുള്ള കരാർ ബാഴ്സ് 2022 വരെ നീട്ടിയിരുന്നു.
Read Also: രണ്ടടിച്ച് ഗ്രീസ്മാൻ; ബെറ്റിസിനെ തകർത്ത് ബാഴ്സലോണ
മത്സരത്തിൽ ബാഴ്സലോണ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ജയിച്ചിരുന്നു. രണ്ട് ഗോളും ഒരു അസിസ്റ്റും കണ്ടെത്തിയ ഫ്രഞ്ച് താരം അൻ്റോയിൻ ഗ്രീസ്മാനാണ് ബാഴ്സയ്ക്ക് ഉജ്ജ്വല വിജയമൊരുക്കിയത്. ഈ ട്രാൻസ്ഫർ വിൻഡോയിലാണ് ഗ്രീസ്മാൻ ക്ലബിലെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here