സൗദിയിൽ കന്നുകാലികൾക്ക് ബാർകോഡ് നിർബന്ധമാക്കുന്നു

സൗദിയിൽ കന്നുകാലികൾക്ക് ബാർകോഡ് നിർബന്ധമാക്കുന്നു. അനധികൃത അറവ് നിയന്ത്രിക്കുന്നതിന് ഉൾപ്പെടെയാണ് പുതിയ നടപടി. ഹജ്ജ് വേളയിൽ മക്കയിൽ ബലി നൽകുന്ന കാലികളെ അനധികൃതമായി കടത്തിക്കൊണ്ട് പോകുന്നത് തടയുക, ബലിമാംസം വിൽപന നടത്തുന്നത് ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സൗദിയിൽ കന്നുകാലികൾക്ക് തിരിച്ചറിയൽ നമ്പറുകൾ നൽകുന്നത്. രാജ്യത്ത് പല ഭാഗത്തും അനധികൃതമായി കന്നുകാലികളെ അറക്കുന്നത് ശ്രദ്ധയിൽ പെട്ട പശ്ചാത്തലത്തിൽ കൂടിയാണ് ഈ തീരുമാനം. നഗര ഗ്രാമകാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ രാജ്യത്തെ എല്ലാ കന്നുകാലികൾക്കും ബാർകോഡ് നൽകും.
Read Also; സൗദിയിൽ ഓൺലൈൻ ടാക്‌സികളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് പൊതുഗതാഗത അതോറിറ്റി
രോഗകാര്യങ്ങൾ ഉൾപ്പെടെ കാലികളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇതിൽ രേഖപ്പെടുത്തും. ഇതുവഴി കാലികളെ തിരിച്ചറിയാനും, നിയമവിരുദ്ധമായ അറവ് നിയന്ത്രിക്കാനും, മാംസത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്താനും സാധിക്കും. കാലികളുടെ ജനന സമയത്ത് തന്നെ ബാർകോഡ് നൽകും. വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കാലികൾക്ക് ഇറക്കുമതി ചെയ്യുമ്പോൾ തന്നെ ബാർകോഡുകൾ നൽകും. അറവിന് ശേഷവും ബാർകോഡ് വിവരങ്ങൾ ലഭിക്കും. നിയമവിധേയമായി അറുത്തതാണോ എന്ന് പരിശോധിക്കാൻ ബന്ധപ്പെട്ടവർക്ക് ഇതുവഴി സാധിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here