Advertisement

അടിമാലിയിൽ കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി

August 26, 2019
0 minutes Read

അടിമാലിയിൽ കാറിൽ കടത്താൻ ശ്രമിച്ച രണ്ടേമുക്കാൽ കിലോ കഞ്ചാവ് എക്‌സൈസ് നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് പിടികൂടി. സംഭവത്തിൽ ദേവികുളം  ഇരുമ്പുപാലം  കലൂർ തെക്കേതിൽ ഷിഹാബ് ഇല്യാസ് (38) അറസ്റ്റിലായി. ഇരുമ്പുപാലം ഭാഗത്ത്  നടത്തിയ വാഹന പരിശോധനയിലാണ് 1.6 കിലോ കഞ്ചാവുമായി കാറിലെത്തിയ ഷിഹാബിനെ പിടികൂടിയത്.

കൂടെയുണ്ടായിരുന്നയാൾ വാഹനത്തിൽ നിന്നും ഓടി രക്ഷപ്പെട്ടു. തുടർന്ന് ഓടിരക്ഷപ്പെട്ടയാളുടെ
വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു കിലോ നൂറ്റമ്പത് ഗ്രാം കഞ്ചാവ് കൂടി കണ്ടെടുക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നുമാണ് പ്രതികൾ കഞ്ചാവ് കൊണ്ടുവന്നത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.കെ പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top