ഹരിയാന മുഖ്യമന്ത്രിയുടെ റാലിക്കിടെ തീകൊളുത്തി ആത്മഹത്യാശ്രമം

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ നടത്തിയ റാലിക്കിടെ ആത്മഹത്യാശ്രമം. സോണിപത് സ്വദേശിയായ രാജേഷ് കുമാർ (42) എന്നയാളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള രാജേഷ് കുമാറിനെ റോഹ്തകിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മകന് തൊഴിലില്ലാത്തതിനാലാണ് രാജേഷിനെ തീകൊളുത്താൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിലെ ഹരിയാന ഭവനിൽവച്ച് ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി ഖട്ടാറിനെ കണ്ടിരുന്നുവെന്നും മകന് തൊഴിലില്ലാത്ത കാര്യം പറഞ്ഞിരുന്നുവെന്നും ആശുപത്രിയിൽവച്ച് രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ജോലി നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നെന്നും ഗ്രൂപ്പ് ഡി പോസ്റ്റുകളിലേക്ക് റിക്രൂട്ട് ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ തുടർ നടപടിയുണ്ടായില്ലെന്നും രാജേഷ് പറഞ്ഞു.
ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പര്യടനത്തിലാണ് ഖട്ടാർ. 90 മണ്ഡലങ്ങളിലും കടന്നു പോകുന്ന തരത്തിലാണ് ‘ജൻ ആശീർവാദ് റാലി’. സെപ്റ്റംബർ 8ന് പ്രധാനമന്ത്രി നരേന്ദ്രമോദി റാലിയിൽ പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here