Advertisement

ബഹിരാകാശത്തെ ആദ്യത്തെ കുറ്റകൃത്യം; അന്വേഷണത്തിനൊരുങ്ങി നാസ

August 26, 2019
1 minute Read

കുറ്റകൃത്യങ്ങൾ പലതും കണ്ടിട്ടും കേട്ടിട്ടുമുണ്ടെങ്കിലും ഇതാദ്യമായി ഭൂമി വിട്ട് ഒരു കുറ്റാന്വേഷണം ബഹിരാകാശത്തേക്കും നീങ്ങുകയാണ്. ബഹിരാകാശ സഞ്ചാരി ആൻ മെക് ക്ലൈൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വച്ച് തന്റെ പങ്കാളിയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചെന്ന കേസാണ് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ അന്വേഷിക്കാനൊരുങ്ങുന്നത്. ബഹിരാകാശത്ത് വെച്ചുള്ള മനുഷ്യന്റെ ആദ്യ കുറ്റകൃത്യ ആരോപണമെന്ന പ്രത്യേകതയും ഈ കേസിനുണ്ട്.

Read Also; ഇന്ത്യയുടെ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണം; ബഹിരാകാശ അവശിഷ്ടങ്ങള്‍ നശിച്ച് ഇല്ലാതായതായി ഡിആര്‍ഡിഓ ചെയര്‍മാന്‍ ജി. സതീഷ് റെഡ്ഡി

2014 ലാണ് സ്വവർഗാനുരാഗികളായ ആൻ മെക് ക്ലൈനും സമ്മർ വോർഡനും വിവാഹിതരാകുന്നത്.എന്നാൽ ഈ ബന്ധം അധിക നാൾ നീണ്ടുനിന്നില്ല. 2018 ഡിസംബറിലാണ് ആൻ മക് ക്ലൈൻ ബഹിരാകാശ നിലയത്തിലെത്തുന്നത്. ആറു മാസങ്ങൾക്കു ശേഷം മടങ്ങിയെത്തി. ആ കാലയളവിലാണ് തന്റെ ബാങ്ക് അക്കൗണ്ടുകൾ മക് ക്ലൈൻ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന ആരോപണവുമായി സമ്മർ വോർഡൻ രംഗത്തെത്തിയത്. എന്നാൽ ആൻ മെക് ക്ലൈൻ തനിക്കെതിരെ ഉയർന്ന ആരോപണം നിഷേധിക്കുകയാണ് ചെയ്തത്.

Read Also; ബഹിരാകാശനിലയം ഭൂമിയിലേക്ക് പതിച്ചുക്കൊണ്ടിരിക്കുകയാണെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മുന്നറിയിപ്പ്

സാമ്പത്തിക രേഖകൾ പരിശോധിക്കുകയല്ലാതെ തെറ്റായി താനൊന്നും ചെയ്തിട്ടില്ലെന്ന് മക് ക്ലൈൻ ട്വിറ്ററിൽ വിശദീകരിച്ചു. ആരോപണം സത്യസന്ധമല്ല. നാളുകളായി തങ്ങൾ പിരിഞ്ഞു കഴിയുകയാണെങ്കിലും ഇപ്പോഴാണ് അതു പുറത്തു വന്നത്. നാസ ഇൻസ്‌പെക്ടർ ജനറലിന്റെ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും മക് ക്ലൈൻ പറഞ്ഞു. ആരോപണം സംബന്ധിച്ച് സമ്മർ വോർഡൻ ഫെഡറൽ ട്രേഡ് കമ്മീഷനും നാസയുടെ ഇൻസ്‌പെക്ടർ ജനറലിനും പരാതി നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top