‘അരുൺ ജെയ്റ്റ്‌ലിയുടേയും സുഷമയുടേയും മരണത്തിന് കാരണം ദുർമന്ത്രവാദം’: പ്രജ്ഞ സിംഗ് താക്കൂർ

മുൻ കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്‌ലിയുടേയും സുഷമ സ്വരാജിന്റേയും മരണത്തിന് പിന്നിൽ ദുർശക്തികളാണെന്ന് ബിജെപി എംപി പ്രജ്ഞ സിംഗ് താക്കൂർ. പ്രതിപക്ഷം ദുർമന്ത്രാവാദം നടത്തിയതാണ് ഇരുവരുടേയും മരണത്തിന് കാരണമായതെന്നും പ്രജ്ഞ പറഞ്ഞു. അരുൺ ജെയ്റ്റ്‌ലിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് സംസ്ഥാനതലത്തിൽ നടത്തിയ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനിടെ തങ്ങളുടേത് മോശം സമയമാണെന്ന് ഒരു സന്യാസി പറഞ്ഞിരുന്നുവെന്ന് പ്രജ്ഞ പറഞ്ഞു. ബിജെപിക്കെതിരെ പ്രതിപക്ഷം മാരക ശക്തികളെ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് താനത് മറന്നു. എന്നാൽ മുതിർന്ന നേതാക്കൾ ഓരോരുത്തരായി നമ്മെ വിട്ടുപോകുമ്പോൾ സന്യാസിയാണ് ശരിയെന്ന് വിശ്വസിക്കാൻ താൻ നിർബന്ധിതയാകുകയാണെന്നും പ്രജ്ഞ പറഞ്ഞു.
ആഗസ്റ്റ് മാസം രണ്ട് തീയതികളിലായാണ് അരുൺ ജെയ്റ്റ്‌ലിയും സുഷമ സ്വരാജും മരിച്ചത്. ആഗസ്റ്റ് 20 ന് അന്തരിച്ച മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ബാബുലാൽ ഗൗറിനും പ്രജ്ഞ ചടങ്ങിൽ അനുശോചനം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here