Advertisement

കെവിൻ വധക്കേസ്; പത്ത് പ്രതികൾക്കും ജീവപര്യന്തം

August 27, 2019
1 minute Read
asi biju involved in kevin murder says IG report

കേവിൻ വധക്കേസിൽ പത്ത് പ്രതികൾക്ക് ജീവപര്യന്തം. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് നിരീക്ഷിച്ച കോടതി വിവിധ വകുപ്പുകളിൽ ശിക്ഷ ഒരുമിച്ച് അനുഭവിക്കണമെന്ന് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കോടതി പത്ത് പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് തെളിയിക്കപ്പെട്ടത്. നീനുവിന്റെ പിതാവ് ചാക്കോ ഉൾപ്പെടെ നാല് പേരെ കോടതി വെറുതേ വിട്ടു. സംഭവം ദുരഭിമാനക്കൊലയെന്ന നിരീക്ഷണവും കോടതിയിൽ നിന്നുണ്ടായിരുന്നു.

പതിനാല് പ്രതികളിൽ ഷാനു ചാക്കോ ഉൾപ്പെടെ പത്ത് പേരും ഐപിസി 306 a , 364 a വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചെയ്തിട്ടുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഒന്നാം പ്രതി ഷാനു ചാക്കോയ്ക്ക് പുറമെ 2 മുതൽ നാല് വരെയുള്ള പ്രതികൾക്കും ,6 മുതൽ 9 വരെയുള്ളവർക്കും ,11,12 പ്രതികൾക്ക് മേലും കുറ്റങ്ങൾ തെളിഞ്ഞു. നീനുവിന്റെ സഹോദരൻ ഷാനുവിന് പുറമെ രണ്ടാം പ്രതി നിയാസ് മോൻ, നാലാം പ്രതി റിയാസ് ഇബ്രാഹിം കുട്ടി എന്നിവർക്കെതിരെ പ്രത്യേക ഗൂഢാലോചന കുറ്റവും തെളിയിക്കപ്പെട്ടു. ആറ് പ്രതികൾ ഭവന ദേദനം, നാശനഷ്ടം ഉണ്ടാക്കൽ, തടഞ്ഞുവെക്കൽ എന്നിവ ചെയ്‌തെന്ന് കണ്ടെത്തിയിരുന്നു.

Read Also : കെവിൻ കേസ് ദുരഭിമാനക്കൊല തന്നെ; പത്ത് പ്രതികൾ കുറ്റക്കാരെന്ന് കോടതി

എന്നാൽ നീനുവിനെ പിതാവും കേസിലെ അഞ്ചാം പ്രതിയുമായ ചാക്കോ ഉൾപ്പെടെ നാല് പേരെ കോടതി വെറുതെ വിട്ടു. പത്താം പ്രതി വിഷ്ണു, 13, 14 പ്രതികളായ ഷിനു, റെമീസ് എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റുള്ളവർ. സംശയത്തിന്റെ ആനുകൂല്യത്തിന്റെ പുറത്താണ് ഇതെന്ന് പ്രോസിക്യൂഷൻ വിലയിരുത്തി. സംഭവം ദുരഭിമാനക്കൊലയെന്ന സുപ്രധാന നിരീക്ഷണവും കോടതിയിൽ നിന്നുണ്ടായി.

കൊല്ലം തെൻമല സ്വദേശി നീനുവിനെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിൽ ദളിത് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട കോട്ടയം നട്ടാശേരി സ്വദേശി കെവിനെ നീനുവിന്റെ വീട്ടുകാർ 2018 മെയ് 27 ന് കൊലപ്പെടുത്തിയെന്നാണ് കേസ്. മെയ് 27ന് പുലർച്ചെ മാന്നാനത്തെ ബന്ധു വീട്ടിൽ നിന്നും നീനുവിന്റെ സഹോദരൻ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം കെവിനെ തട്ടിക്കൊണ്ട് പോകുകയും പിറ്റേന്ന് രാവിലെ 11ന് പുനലൂർ ചാലിയേക്കര ആറിൽ മരിച്ച നിലയിൽ കെവിനെ കണ്ടെത്തുകയുമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top