‘ഇല്ലാത്ത കുറ്റത്തിന്റെ പേരിൽ ചിദംബരത്തെ മുഖ്യസൂത്രധാരനാക്കി മുദ്ര കുത്തുന്നു’ : അഭിഭാഷകൻ അഭിഷേക് സിംഗ്‌വി സുപ്രീംകോടതിയിൽ

ഇല്ലാത്ത കുറ്റത്തിന്റെ പേരിൽ പി. ചിദംബരത്തെ മുഖ്യസൂത്രധാരനാക്കി മുദ്ര കുത്തുകയാണെന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി സുപ്രീംകോടതിയിൽ. ഐഎൻ.ക്‌സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് കേസിൽ പി. ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇക്കാര്യം ആരോപിച്ചത്.
എൻഫോഴ്‌സ്‌മെന്റ് ആഗ്രഹിക്കുന്ന ഉത്തരം പറഞ്ഞില്ലെങ്കിൽ ചോദ്യങ്ങളിൽ നിന്ന് ഒഴിമാറുന്നുവെന്ന് ആരോപിക്കുന്നു. നേരത്തെ നടന്ന ചോദ്യംചെയ്യലിന്റെ രേഖകൾ ഹാജരാക്കണമെന്നും ചിദംബരത്തിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടു.
Read Also : പി.ചിദംബരത്തിന്റെ കസ്റ്റഡി നീട്ടി; മറ്റ് പ്രതികൾക്കൊപ്പം ചോദ്യം ചെയ്യും
മുൻകൂർ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി നടപടിയെ ഇന്നും അഭിഭാഷകർ വിമർശിച്ചു. ജസ്റ്റിസ് ആർ. ബാനുമതി അധ്യക്ഷയായ ബെഞ്ചിന് മുന്നിൽ വാദം തുടരുകയാണ്.
ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ ഈ മാസം 21 നാണ് മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here