മോഹൻലാലിന് മികച്ച സെലിബ്രിറ്റി ഗായകനുള്ള അവാർഡ്; അഭിനന്ദനവുമായി ശ്രീകുമാർ മേനോൻ

മലയാളത്തിലെ ഏറ്റവും മികച്ച സെലിബ്രിറ്റി ഗായകനുള്ള റെഡ് എഫ്എമിൻ്റെ പുരസ്കാരം മോഹൻലാലിനു ലഭിച്ചത് ഇന്നലെയായിരുന്നു. ചിത്രം പുറത്തു വന്നതിനു പിന്നാലെ വ്യാപകമായ ട്രോളുകളും ഇറങ്ങി. സോഷ്യൽ മീഡിയ ഈ പുരസ്കാരത്തെ രൂക്ഷമായി വിമർശിക്കുമ്പോഴാണ് സിനിമയുടെ സംവിധായകൻ ശ്രീകുമാർ മേനോൻ മോഹൻലാലിന് അഭിനന്ദനവുമായി രംഗത്തെത്തിയത്. തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ശ്രീകുമാർ മേനോൻ മോഹൻലാലിന് അഭിനന്ദനം അറിയിച്ചത്.
ഈ പാട്ടിന് ലാലേട്ടന് അവാര്‍ഡ് കിട്ടുമെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നു എന്നാണ് ശ്രീകുമാര്‍ മേനോന് പറയുന്നത്. ലാലേട്ടന് ഏറ്റവും ആസ്വദിച്ചു പാടിയ പാട്ടാണിതെന്നും അദ്ദേഹം പാടിയ പാട്ടുകളില്‍ ഏറ്റവും മികച്ചതാണെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ ശ്രീകുമാര്‍ മേനോന് പറഞ്ഞു.
ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്:
അഭിനന്ദനങ്ങള്‍ ലാലേട്ടാ.
ഞാനന്നേ പറഞ്ഞതല്ലേ ഈ പാട്ടിന് ലാലേട്ടന് അവാര്‍ഡ് കിട്ടുമെന്ന്. അതിലാദ്യത്തേത് റെഡ് എഫ്എമ്മിന്റേതായി. ഞാന്‍ ലാലേട്ടനെക്കാളും സന്തോഷിക്കുന്നു. വരികളെഴുതിയ പ്രഭാവര്‍മ്മ സാറിനോടും സംഗീതം നല്കിയ എം.ജയചന്ദ്രനോടുമൊപ്പം സന്തോഷം പങ്കുവെയ്ക്കുന്നു. ഞാനിപ്പോഴുമോര്‍ക്കുന്നു, ലാലേട്ടന് ഏറ്റവും ആസ്വദിച്ച് പടിയ പാട്ടാണിത്. ലാലേട്ടന് പാടിയ പാട്ടുകളില്‍ ഏറ്റവും നല്ലത് ഈ ഗാനമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here