Advertisement

‘തന്റെ ട്വീറ്റ് മോദിക്ക് അനുകൂലമായി വളച്ചൊടിച്ചു, വേണ്ടത് ക്രിയാത്മക വിമർശനം’; കോൺഗ്രസിന് ശശി തരൂരിന്റെ മറുപടി

August 27, 2019
6 minutes Read

മോദി സ്തുതിയുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. താൻ മോദിയുടെ കടുത്ത വിമർശകനാണെന്നും തന്റെ ട്വീറ്റ് മോദിക്ക് അനുകൂലമായി വളച്ചൊടിച്ചെന്നും ശശി തരൂർ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ശശി തരൂരിന്റെ മറുപടി.

മോദി അനുകൂല പ്രസ്താവനയുമായി ബന്ധപ്പെട്ട് കെപിസിസി വിശദീകരണം തേടാനിരിക്കെയാണ് കോൺഗ്രസിന് മറുപടിയുമായി ശശി തരൂർ രംഗത്തെത്തിയിരിക്കുന്നത്. വേണ്ടത് ക്രിയാത്മക വിമർശനമാണെന്ന് തരൂർ പറഞ്ഞു. തന്റെ നിലപാടുകളോട് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അതിനെ ബഹുമാനിക്കണമെന്ന് ശശി തരൂർ പറഞ്ഞു. ഭരണഘടന മൂല്യങ്ങളെ ശക്തമായി പിന്തുണച്ചതുകൊണ്ടാണ് താൻ മൂന്ന് തവണയും വിജയിച്ചത്. ബിജെപിയിൽ ചേരണമെന്ന് തന്നോട് പറഞ്ഞയാൾ എട്ട് വർഷം മുൻപാണ് കോൺഗ്രസിൽ തിരിച്ചെത്തിയതെന്നും കെ മുരളീധരനെ ലക്ഷ്യംവച്ച് ശശി തരൂർ പറഞ്ഞു.


പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ചുവെന്നാരോപിച്ച് ശശി തരൂരിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. തരൂരിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചതായാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് ഇക്കാര്യത്തിൽ ചർച്ച നടത്തുകയും ചെയ്തു. ഇതിനിടെയാണ് നിലപാട് ആവർത്തിച്ച് ശശി തരൂർ രംഗത്തെത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top