Advertisement

തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷം

August 27, 2019
1 minute Read

തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷം. മൂന്ന് എസ്എഫ്‌ഐ പ്രവർത്തകർക്ക് പരുക്കേറ്റു. കോളേജ് എസ്എഫ്‌ഐ യൂണിയൻ സെക്രട്ടറി ജിഷ്ണു ഉൾപ്പെടെ മൂന്ന് പേർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ഒന്നാം വർഷ വിദ്യാർത്ഥിയെ റാഗ് ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷങ്ങുടെ തുടക്കം. റാഗിംഗിനെ എസ്എഫ്‌ഐ പ്രവർത്തകർ എതിർത്തു. തുടർന്ന് കാറിൽ ആയുധങ്ങളുമായി എത്തിയ സംഘം എസ്എഫ്‌ഐ പ്രവർത്തകരെ മർദിക്കുകയായിരുന്നു. നിലവിൽ സ്ഥിതി ഗതികൾ ശാന്തമാണ്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top